Friday, March 24, 2023

ലൈഫ് മിഷൻ കോഴ കേസ്; എം ശിവശങ്കർ അറസ്റ്റിൽ, ഇന്ന് കോടതിയിൽ ഹാജരാക്കും

കൊച്ചി: ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ഇ ഡി അറസ്റ്റ് ചെയ്തു. കുറ്റസമ്മത മൊഴി ഇല്ലാതെയാണ് ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാവിലെ 11 മണി മുതൽ ശിവശങ്കറിനെ ഇഡി ചോദ്യം ചെയ്യുകയായിരുന്നു.

കോഴ ഇടപാടിൽ ശിവശങ്കറിന് പങ്കു തെളിയിക്കുന്ന തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നാണ് ഇ.ഡിയുടെ വിശദീകരണം. ശിവശങ്കറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. സ്വർണക്കടത്ത് കേസിലും ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്തിരുന്നു.  ലൈഫ് മിഷൻ കോഴക്കേസിലെ ആദ്യ അറസ്റ്റാണ് ശിവശങ്കറിന്‍റെത്.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles