Sunday, April 2, 2023

വൃദ്ധൻ തേനീച്ചയുടെ കുത്തേറ്റ് മരിച്ചു; 2 പേർ ചികിത്സയിൽ

പാലക്കാട്: കൊല്ലങ്കോട് ഗൃഹനാഥൻ തേനീച്ചയുടെ കുത്തേറ്റ് മരിച്ചു. പാലക്കോട്ടില്‍ പളനി (74) ആണ് മരിച്ചത്. രണ്ട് പേർക്ക് പരിക്കേറ്റു. വീടിനടുത്തുള്ള ഹോട്ടലിലേക്ക് പോകും വഴിയാണ് തേനീച്ച ആക്രമിച്ചത്.

ഉടൻ തന്നെ കൊല്ലങ്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും നില വഷളായതോടെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെവച്ചാണ് മരണം സ്ഥിരീകരിച്ചത്. കൊല്ലങ്കോട് സ്വദേശികളായ സുന്ദരൻ, സതീഷ് എന്നിവർക്കും കുത്തേറ്റു. ഇരുവരും കൊല്ലങ്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles