Sunday, April 2, 2023

12 വയസുകാരിയുടെ വികൃതി; വട്ടംകറങ്ങി വീട്ടുകാരും നാട്ടുകാരും പോലീസും

ഉദുമ: വികൃതി കാണിച്ചതിന് അച്ഛൻ ശകാരിക്കുമെന്ന് ഭയന്ന് വീടുവിട്ടിറങ്ങിയ 12 വയസുകാരി വീട്ടുകാരെയും പോലീസിനെയും നാട്ടുകാരെയും വട്ടംകറക്കിയത് മണിക്കൂറുകളോളം. ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

അച്ഛൻ അറിയാതെ പെൺകുട്ടി നടത്തിയ തമാശയെക്കുറിച്ച് ചൊവ്വാഴ്ച വൈകുന്നേരമാണ് സഹോദരൻ അച്ഛനെ അറിയിച്ചത്. ജോലി കഴിഞ്ഞെത്തിയ പിതാവ് രാത്രിയിൽ കുട്ടിയോട് ദേഷ്യപ്പെടുകയും സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തു. കൂടുതൽ ചോദ്യംചെയ്യൽ ഭയന്ന് കുട്ടി കുടുംബത്തെ കാണാതെ ഒളിച്ചു. തുടർന്ന് വീട്ടുകാർ ഏറെ നേരം തിരച്ചിൽ നടത്തിയിട്ടും കുട്ടിയെ കണ്ടെത്താൻ കഴിയാതായതോടെ രാവിലെ 11 മണിയോടെ ബേക്കൽ പോലീസിൽ പരാതി നൽകുകയായിരുന്നു.

നാട്ടുകാരും പോലീസ് സംഘവും കുട്ടിക്കായി പ്രദേശത്തെ മുഴുവന്‍ വീടുകളിലും തിരഞ്ഞു. ഒപ്പം പ്രാദേശിക വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ സന്ദേശങ്ങള്‍ അയച്ചു. ഇതിനിടെ, പ്രദേശത്ത് നിര്‍മാണം നടക്കുന്ന ഒരു വീടിൻ്റെ ശൗചാലയത്തില്‍ സുഖമായി ഉറങ്ങുന്ന കുട്ടിയെ സി.ഐ.യുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ സ്റ്റേഷനില്‍ കൊണ്ടുവന്ന് ഭക്ഷണവും കൗണ്‍സലിങും നൽകി മാതാപിതാക്കള്‍ക്കൊപ്പം പറഞ്ഞു വിടുകയായിരുന്നു.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles