Wednesday, March 22, 2023

കണ്ണൂരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവം; അധ്യാപകർക്കെതിരെ കേസെടുത്തു

കണ്ണൂ‍ര്‍: കണ്ണൂരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി റിയ പ്രവീൺ ആത്മഹത്യ ചെയ്ത സംഭവത്തിൽ അധ്യാപകർക്കെതിരെ ആത്മഹത്യാ പ്രേരണാകുറ്റത്തിന് കേസെടുത്തു. ആത്മഹത്യാക്കുറിപ്പിൽ പേരുള്ള റിയയുടെ ക്ലാസ് ടീച്ചർ ഷോജ, കായിക അധ്യാപകൻ രാകേഷ് എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

മാനസിക പിരിമുറുക്കം ഉണ്ടാക്കുന്ന തരത്തിൽ അധ്യാപകർ അധിക്ഷേപിച്ചതിനാലാണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന് ചക്കരക്കൽ പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. റിയ മേശയിലും ചുമരിലും മഷി പുരട്ടി എന്ന കാരണത്താൽ 25,000 രൂപ പിഴ നല്കണമെന്ന് അധ്യാപകർ ആവശ്യപ്പെട്ടതായി സഹപാഠി വെളിപ്പെടുത്തിയിരുന്നു.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles