Friday, March 24, 2023

നടിയെ ആക്രമിച്ച കേസ്; വിചാരണ പൂർത്തിയാക്കാൻ 6 മാസം സമയം വേണമെന്ന് വിചാരണക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ ആറ് മാസം സമയം വേണമെന്ന് ഹൈക്കോടതിയെ അറിയിച്ച് വിചാരണക്കോടതി. സമയം നീട്ടണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ അപേക്ഷ നൽകിയതായും വിചാരണക്കോടതി റിപ്പോർട്ട് നൽകി.

നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിയുടെ ജാമ്യാപേക്ഷയിലാണ് റിപ്പോർട്ട് സമർപ്പിച്ചത്. വിചാരണ പൂർത്തിയാക്കാൻ എത്ര സമയം വേണമെന്ന് അറിയിക്കണമെന്ന് ഹൈക്കോടതി നേരത്തെ നിർദേശിച്ചിരുന്നു. കേസിൽ പൾസർ സുനിക്കെതിരെ നടി നൽകിയ മൊഴി ഹാജരാക്കാനും വിചാരണക്കോടതിക്ക് ഹൈക്കോടതി നിർദേശം നൽകി. ജാമ്യാപേക്ഷ ഈ മാസം 27ന് കോടതി വീണ്ടും പരിഗണിക്കും.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles