Sunday, April 2, 2023

ഹോളിവുഡ് താരം റാക്വല്‍ വെല്‍ഷ് അന്തരിച്ചു

ലോസ് ആഞ്ജലീസ്: ഹോളിവുഡ് താരം റാക്വൽ വെൽഷ് (82) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. 1940 ൽ ചിക്കാഗോയിലാണ് റാക്വൽ വെൽഷ് ജനിച്ചത്. അവരുടെ യഥാർത്ഥ നാമം ജോ റാക്വൽ തേജാദ എന്നാണ്. ചെറുപ്പം മുതലേ മോഡലിംഗിലും സിനിമയിലും താൽപ്പര്യമുണ്ടായിരുന്ന വെൽഷ് ആറാം വയസ്സിൽ ബാലെ പഠിക്കാൻ തുടങ്ങി. എന്നാൽ വെൽഷിന്‍റെ ശരീരം ബാലെയ്ക്ക് അനുയോജ്യമല്ലെന്ന് ടീച്ചർ അഭിപ്രായപ്പെട്ടതോടെ പഠനം നിർത്തുകയായിരുന്നു.

പതിനാലാമത്തെ വയസ്സിൽ മിസ് ഫോട്ടോജെനിക്, മിസ് കോൺടൂർ എന്നീ പദവികൾ ലഭിച്ചു. സാൻ ഡീഗോ കൗണ്ടി ഫെയറിൽ മിസ് ലാ ജോല്ല എന്ന പദവിയും മിസ് സാൻ ഡീഗോ – ദി ഫെയറെസ്റ്റ് ഓഫ് ദി ഫെയർ കിരീടവും നേടി. സൗന്ദര്യമത്സരങ്ങളുടെ ഈ നീണ്ട നിര ഒടുവിൽ കാലിഫോർണിയയിലെ മെയിഡ് എന്ന സംസ്ഥാന പദവിയിലേക്ക് റാക്വേലിനെ നയിച്ചു. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയപ്പോഴേക്കും മാതാപിതാക്കൾ വിവാഹമോചിതരായിരുന്നു.

1960 കളിലാണ് റാക്വലിന്‍റെ കരിയറിൽ വഴിത്തിരിവുണ്ടായത്. ഡാളസിൽ നിന്ന് ന്യൂയോർക്ക് സിറ്റിയിലേക്ക് മാറാൻ ഉദ്ദേശിച്ചിരുന്ന വെൽഷ് 1963 ൽ ലോസ് ഏഞ്ചൽസിലേക്ക് മടങ്ങുകയും ഫിലിം സ്റ്റുഡിയോകളിലെ വേഷങ്ങൾക്കായി അപേക്ഷിക്കാൻ തുടങ്ങുകയും ചെയ്തു. ഈ കാലയളവിലാണ് ഒരുകാലത്ത് ബാലതാരവും ഹോളിവുഡ് നിർമ്മാതാവുമായ പാട്രിക് കർട്ടിസിനെ പരിചയപ്പെടുന്നത്. അദ്ദേഹം അവരുടെ പേഴ്സണൽ, ബിസിനസ്സ് മാനേജരാവുകയും പിന്നീട് വിവാഹിതരാവുകയും ചെയ്തു. വെൽഷിനു മാദകറാണിപ്പട്ടം പട്ടം നേടുന്നതിനുള്ള നീക്കം നടത്തിയത് അദ്ദേഹമായിരുന്നു.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles