Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

സർക്കാർ ജീവനക്കാരുടെ അവധി; തീരുമാനം കൂടുതൽ കൂടിയാലോചനകൾക്ക് ശേഷം

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ അവധി സംബന്ധിച്ച മാർഗനിർദേശങ്ങൾ തയ്യാറാക്കാൻ വൈകും. കൂടുതൽ കൂടിയാലോചനകൾക്ക് ശേഷം ഇക്കാര്യം പരിഗണിക്കാമെന്നാണ് റവന്യൂ സെക്രട്ടേറിയറ്റിന്‍റെ ഇപ്പോഴത്തെ നിലപാട്. എത്ര ശതമാനം ജീവനക്കാർക്ക് ഒരു ദിവസം അവധി നൽകാം എന്നതിനെ ആശ്രയിച്ചിരിക്കും മാർഗ്ഗനിർദ്ദേശങ്ങൾ.

പത്തനംതിട്ട കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാരുടെ കൂട്ട അവധി വിവാദമായ സാഹചര്യത്തിലാണ് നടപടി. കൂട്ട അവധി പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്നാണ് ജില്ലാ കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നത്. ജീവനക്കാർക്കെതിരെ നടപടി വേണമെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. അന്വേഷണ റിപ്പോർട്ട് ദിവ്യ എസ് അയ്യർ കഴിഞ്ഞ ദിവസം ലാൻഡ് റവന്യൂ കമ്മീഷണർക്കും മന്ത്രിക്കും കൈമാറി. ഇതു സംബന്ധിച്ച് റവന്യു മന്ത്രി കെ രാജൻ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു. പല കോണിൽ നിന്നും...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...