Sunday, April 2, 2023

സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിൽ സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ ഇനി പുതിയ അംഗങ്ങൾ

തിരുവനന്തപുരം: സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിൽ ഇനി പുതിയ അംഗങ്ങൾ. മെഴ്സിക്കുട്ടൻ രാജിവച്ച ഒഴിവിൽ ഷറഫലി സ്പോര്‍ട്സ് കൗണ്‍സിൽ അധ്യക്ഷനായി ചുമതലയേറ്റതിന് പിന്നാലെയാണ് പുന:സംഘടന. ഒളിംപ്യൻ കെ എം ബിനു, മുൻ ബോക്സിംഗ് താരം കെ സി ലേഖ, ഫുട്ബോൾ താരം സി കെ വിനീത്, അത്ലറ്റിക്സ് കോച്ച് പി ഐ ബാബു, വി കെ സനോജ്, രഞ്ജു സുരേഷ്, യോഗ പരിശീലകൻ ഗോപൻ ജെ.എസ് എന്നിവരാണ് പുതിയ കൗൺസിൽ അംഗങ്ങൾ.

കായികരംഗത്തെ പ്രമുഖർക്ക് മുൻഗണന നൽകിയാണ് സംസ്ഥാന സ്പോർട്സ് കൗൺസിൽ സ്റ്റാൻഡിംഗ് കമ്മിറ്റി പുനഃസംഘടിപ്പിച്ചതെന്ന് കായിക മന്ത്രിയുടെ ഓഫീസ് അറിയിച്ചു. രാജിവെച്ച കമ്മിറ്റി അംഗങ്ങൾക്ക് പകരം ഏഴു പേരെയാണ് സർക്കാർ നാമനിർദേശം ചെയ്തത്.

അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയരായ മികച്ച അത്ലറ്റുകളേയും പരിശീലകരേയുമാണ് അംഗങ്ങളായി തിരഞ്ഞെടുത്തത്. കായിക മേഖലയിൽ നിന്നുള്ളവരെ തന്നെ ഈ സ്ഥാനങ്ങളിൽ നിയമിക്കണമെന്ന എൽ.ഡി.എഫ് സർക്കാരിന്റെ നിലപാടിന്‍റെ ഭാഗമായാണ് തീരുമാനമെന്ന് മന്ത്രിയുടെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles