Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

ഡസ്കില്‍ താളം പിടിച്ചു; മൂന്നാം ക്ലാസുകാരൻ്റെ മുഖത്തടിച്ച അധ്യാപികക്കെതിരെ കേസ്

മൂന്നാര്‍: ഇടുക്കിയിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിയെ അധ്യാപിക മർദ്ദിച്ച സംഭവത്തിൽ കേസെടുത്ത് പോലീസ്. സ്കൂളിലെ താത്കാലിക അധ്യാപികയായ ജൂലിയറ്റിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ക്ലാസിലിരുന്ന് ഡസ്ക്കിൽ താളം പിടിച്ചതിനാണ് അധ്യാപിക കുട്ടിയെ അടിക്കുകയും ചെവിയിൽ പിടിച്ച് ഉയർത്തുകയും ചെയ്തത്. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പീരുമേട് മജിസ്ട്രേറ്റിന്‍റെ നിർദേശപ്രകാരം അധ്യാപികക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.

ജുവനൈൽ ജസ്റ്റിസ് ആക്ട് ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.അടുത്ത ദിവസം അന്വേഷണത്തിനു ഹാജരാകാൻ ആവശ്യപ്പെട്ട് അധ്യാപികയ്ക്ക് നോട്ടീസ് നൽകുമെന്ന് വണ്ടിപ്പെരിയാർ സി.ഐ അറിയിച്ചു. കഴിഞ്ഞ 11നായിരുന്നു സംഭവം. അധ്യാപിക ക്ലാസിൽ ഇല്ലാത്തതിനാൽ ചില കുട്ടികൾ ഡസ്ക്കിൽ മുട്ടി ശബ്ദമുണ്ടാക്കി.

ഇതിനിടെ എത്തിയ അധ്യാപിക ജൂലിയറ്റ് ക്ലാസിൽ കയറി വിദ്യാർഥികളെ ശകാരിക്കുകയും ഡസ്ക്കിൽ തട്ടിയെന്ന് പറഞ്ഞ് മുഖത്തടിക്കുകയും ചെയ്തതായി വിദ്യാർത്ഥി പറഞ്ഞു. വണ്ടിപ്പെരിയാർ ഗവണ്മെന്‍റ് എൽപി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയെയാണ് മർദ്ദിച്ചത്. വൈകുന്നേരം ജോലി കഴിഞ്ഞ് അമ്മ തിരിച്ചെത്തിയപ്പോഴാണ് കുട്ടിയുടെ മുഖത്ത് പാട് കണ്ടത്. അപ്പോഴാണ് തന്നെ അധ്യാപിക മർദ്ദിച്ചതായി കുട്ടി വെളിപ്പെടുത്തിയത്.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു. പല കോണിൽ നിന്നും...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...