Wednesday, March 22, 2023

ആകാശ് തില്ലങ്കേരി ക്രിമിനൽ സംഘത്തിന്റെ ഭാഗം: ഇതെല്ലാം പ്രാദേശിക വിഷയമെന്ന് എം വി ഗോവിന്ദൻ

തിരുവനന്തപുരം: ആകാശ് തില്ലങ്കേരി ക്രിമിനൽ സംഘത്തിന്‍റെ ഭാഗമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സോഷ്യൽ മീഡിയയിൽ ആകാശ് തില്ലങ്കേരി എന്ത് പറഞ്ഞാലും ആരും വാ തുറക്കരുതെന്ന നിർദ്ദേശം അണികൾക്ക് നല്കിയിട്ടുണ്ട്. അതേസമയം, വനിതാ നേതാവിന്‍റെ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് ചുമത്തിയിട്ടും ആകാശിനെ പിടികൂടാൻ പൊലീസിന് ഇതുവരെയും കഴിഞ്ഞിട്ടില്ല.

“പ്രദേശത്ത് ഏതോ ഒരു ക്രിമിനൽ സംവിധാനത്തിന്‍റെ ഭാഗമായി പ്രവർത്തിക്കുന്ന ഒരു വ്യക്തിയെ പറ്റി എന്ത് പ്രതികരിക്കാൻ ആണ്, ഒന്നും പറയാനില്ല. ഇത് എങ്ങനെ ശരിയായി കൈകാര്യം ചെയ്യണമെന്ന് പാർട്ടിക്ക് അറിയാം. അവിടെയും ഇവിടെയും ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ പ്രതികരിക്കാൻ നടക്കണോ? ഇതെല്ലാം പ്രാദേശിക വിഷയമായി എടുത്താൽ മതി,” എം വി ഗോവിന്ദൻ പറഞ്ഞു.

ആകാശ് തില്ലങ്കേരി ക്വട്ടേഷൻ സംഘങ്ങളുടെ രാജാവാണെന്ന് കഴിഞ്ഞ ദിവസം ജയരാജൻ അടക്കമുള്ള നേതാക്കൾ വാർത്താസമ്മേളനം വിളിച്ച് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ആകാശ് തില്ലങ്കേരി ക്രിമിനൽ സംഘത്തിൽ പ്രവർത്തിക്കുന്നയാളാണെന്ന് വ്യക്തമാക്കി സി.പി.എം സംസ്ഥാന സെക്രട്ടറിയും രംഗത്തെത്തിയത്.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles