Sunday, April 2, 2023

എച്ച് വിനോദിന്‍റെ അടുത്ത ചിത്രത്തിൽ കമൽ ഹാസൻ നായകനാകും

സംവിധായകൻ എച്ച് വിനോദിന്‍റെ അടുത്ത ചിത്രത്തിൽ ഉലകനായകൻ കമൽ ഹാസൻ നായകനാകുമെന്ന് റിപ്പോർട്ടുകൾ. ‘നേർകൊണ്ട പാർവെ’, ‘വലിമൈ’, ‘തുനിവ്’ എന്നിവ തുടർച്ചയായി അജിത്തിനെ നായകനാക്കി വിനോദ് ചെയ്ത ചിത്രങ്ങളാണ്.

കമൽ ഹാസൻ- എച്ച്.വിനോദ് ചിത്രത്തിന്‍റെ പ്രീ-പ്രൊഡക്ഷൻ വർക്കുകൾ ആരംഭിച്ചു കഴിഞ്ഞു. ‘സതുരംഗ വേട്ടൈ’, ‘തീരന്‍ അധികാരം ഒന്ന്’ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സംവിധായകനാണ് അദ്ദേഹം.

അതേസമയം, ചിത്രത്തെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ല. ശങ്കർ സംവിധാനം ചെയ്യുന്ന ഇന്ത്യൻ 2 എന്ന ചിത്രത്തിന്‍റെ തിരക്കിലാണ് കമൽ ഹാസൻ ഇപ്പോൾ. ഏപ്രിലിൽ ചിത്രീകരണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. കമലിനെ നായകനാക്കി മണിരത്നം ഒരുക്കുന്ന ചിത്രവും അണിയറയിൽ ഒരുങ്ങുന്നതായി അഭ്യൂഹങ്ങളുണ്ട്.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles