Sunday, April 2, 2023

വിശ്വനാഥന്റെ മരണം; ഷര്‍ട്ട് കണ്ടെത്തി, പോക്കറ്റിൽ ഉണ്ടായിരുന്നത് ബീഡിയും ചില്ലറ പൈസയും

കോഴിക്കോട് ‌: കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ആദിവാസി യുവാവ് വിശ്വനാഥന്‍റെ ഷർട്ട് കണ്ടെത്തി. ഷർട്ടിന്റെ പോക്കറ്റിൽ കുറച്ച് ചില്ലറ പൈസയും ഒരു കെട്ട് ബീഡിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഷർട്ട് ഇല്ലാത്തതിനാൽ, കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് ബന്ധുക്കൾ ആദ്യം പരാതി ഉന്നയിച്ചിരുന്നു.

അതേസമയം, വിശ്വനാഥന്‍റെ മരണവുമായി ബന്ധപ്പെട്ട് വീണ്ടും പോസ്റ്റുമോർട്ടം നടത്തണമെന്ന ആവശ്യത്തിൽ നിന്ന് കുടുംബം പിൻമാറിയെന്ന് പൊലീസ് കഴിഞ്ഞ ദിവസം അറിയിച്ചു. പ്രത്യേക അന്വേഷണ സംഘം വയനാട്ടിലെത്തി അമ്മയുടെയും സഹോദരന്‍റെയും മൊഴി രേഖപ്പെടുത്തി.

വിശ്വനാഥനെ ആശുപത്രി പരിസരത്ത് വച്ച് ചോദ്യം ചെയ്തവരെ കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധന ആരംഭിച്ചതായി എസിപി കെ സുദർശൻ പറഞ്ഞു.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles