Sunday, April 2, 2023

പ്രഭാസിനൊപ്പം ദീപികയും അമിതാഭ് ബച്ചനും; തെലുങ്ക് ചിത്രം ‘പ്രൊജക്ട് കെ’ റിലീസ് പ്രഖ്യാപിച്ചു

പ്രഭാസ് നായകനാകുന്ന തെലുങ്ക് ചിത്രം പ്രൊജക്ട് കെയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2024 ജനുവരി 12ന് ചിത്രം തിയേറ്ററുകളിലെത്തും. പ്രഭാസിനെ കൂടാതെ ദീപിക പദുക്കോൺ, അമിതാഭ് ബച്ചൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

ദീപിക പദുക്കോണിന്‍റെ ആദ്യ തെലുങ്ക് ചിത്രമാണിത്. 2020 ഫെബ്രുവരിയിലാണ് ചിത്രം പ്രഖ്യാപിച്ചത്. നാഗ് അശ്വിനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വൻ ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്.

ഷാരൂഖ് ഖാൻ നായകനായ പത്താൻ ആയിരുന്നു ദീപിക പദുക്കോണിന്‍റെ അവസാന ചിത്രം. ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന പത്താന്‍റെ ആഗോള കളക്ഷൻ 1,000 കോടിയിലേക്ക് അടുക്കുകയാണ്.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles