Wednesday, March 22, 2023

സിദ്ധാർഥ് ഭരതൻ്റെ ‘ചതുരം’ ഒടിടി റിലീസ് പ്രഖ്യാപിച്ചു

റോഷൻ മാത്യു, സ്വാസിക വിജയ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത ചതുരത്തിന്റെ ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷം നവംബറിലാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. സൈന മൂവീസിന്‍റെ ഒടിടി പ്ലാറ്റ്ഫോമായ സൈന പ്ലേ വഴിയാണ് ചിത്രം റിലീസ് ചെയ്യുന്നത്. എന്നിരുന്നാലും, ഉടൻ റിലീസ് ചെയ്യുമെന്നല്ലാതെ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. ശാന്തി ബാലചന്ദ്രൻ, അലൻ സിയർ, നിഷാന്ത് സാഗർ, ലിയോണ ലിഷോയ്, ജാഫർ ഇടുക്കി, ജിലു ജോസഫ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

നിദ്ര, ചന്ദ്രേട്ടൻ എവിടെയാ, വര്‍ണ്ണ്യത്തില്‍ ആശങ്ക എന്നീ ചിത്രങ്ങൾക്ക് ശേഷം സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വിനോയ് തോമസും സിദ്ധാർത്ഥ് ഭരതനും ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയത്. ഗ്രീൻ വിച്ച് എന്‍റർടെയ്ൻമെന്‍റ്സിന്‍റെയും യെല്ലോ ബേർഡ് പ്രൊഡക്ഷൻസിന്‍റെയും ബാനറിൽ വിനീത അജിത്ത്, ജോർജ് സാന്‍റിയാഗോ, ജംനീഷ് തയ്യിൽ, സിദ്ധാർത്ഥ് ഭരതൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. 

പ്രതീഷ് വർമ്മയാണ് ഛായാഗ്രാഹകൻ. സംഗീതം പ്രശാന്ത് പിള്ള, എഡിറ്റിംഗ് ദീപു ജോസഫ്, ടീസർ, ട്രെയിലർ കട്ട് ഡസ്റ്റി ഡസ്ക്, ഗാനരചന വിനായക് ശശികുമാർ, കലാസംവിധാനം അഖിൽ രാജ് ചിറയിൽ, വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യർ, മേക്കപ്പ് അഭിലാഷ് എം, സംഘടനം മാഫിയ ശശി, സൗണ്ട് ഡിസൈൻ വിക്കി, കിഷൻ (സപ്ത), ഓഡിയോഗ്രഫി എം ആർ രാജകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ മനോജ് കാരന്തൂർ.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles