Wednesday, March 22, 2023

ട്രാൻസ്ജെൻഡർ എന്നത് വ്യാജ മാനസികാവസ്ഥയെന്ന് പി എം എ സലാം

കോഴിക്കോട്: ട്രാൻസ്ജെൻഡർ എന്നത് വ്യാജ മാനസികാവസ്ഥയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. പുരുഷനാണെന്ന് പറഞ്ഞ് യുവതി ശരീരഭാഗം മുറിച്ചു. ഈ ആളാണ് അവസാനം പ്രസവിച്ചത്. ശരീരഭാഗം മുറിച്ച് പുരുഷനാണെന്ന് പറഞ്ഞാലും ശരീരത്തിനുള്ളിലെ എല്ലാ അവയവങ്ങളും അതേപടി നിലനിൽക്കുമെന്നും സലാം പറഞ്ഞു.

ട്രാൻസ്ജെൻഡർ പ്രസവം ആഘോഷിക്കുകയാണ് മാധ്യമങ്ങൾ ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതൊരു വ്യാജ മാനസികാവസ്ഥയാണ്. ഇതിനെ എതിർക്കുകയാണെങ്കിൽ, പിന്തിരിപ്പൻ ആകും. ഇതിനെയാണ് പുരോഗമനം എന്ന് വിളിക്കുന്നത്. സ്വതന്ത്ര ലൈംഗികത കൊണ്ടുവന്ന് ക്യാമ്പസുകളിൽ ആളെ കൂട്ടാനാണ് എസ്.എഫ്.ഐ ശ്രമിക്കുന്നത്.

കോഴിക്കോട് മുസ്ലിം ലീഗ് ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനകീയ സമരങ്ങളെ സർക്കാർ തകർക്കുകയാണെന്ന് യൂത്ത് ലീഗ് പ്രസിഡന്‍റ് മുനവ്വറലി ശിഹാബ് തങ്ങൾ സമ്മേളനത്തിൽ പറഞ്ഞു. ഗുണ്ടാ നേതാക്കളുടെ വായ തുറക്കുമ്പോൾ സർക്കാരിന് ഭയമാണെന്നും സംസ്ഥാന സർക്കാരിനെതിരെ ശക്തമായ സമരവുമായി യൂത്ത് ലീഗ് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles