Friday, March 24, 2023

ആകാശ് തില്ലങ്കേരിക്ക് സിപിഎമ്മുമായി ബന്ധമില്ല: കെ കെ ശൈലജ

കൊച്ചി: ആകാശ് തില്ലങ്കേരിക്ക് സി.പി.എമ്മുമായി യാതൊരു ബന്ധവുമില്ലെന്ന് മുൻ ആരോഗ്യ മന്ത്രി കെ.കെ ശൈലജ. ആകാശുമായി ബന്ധപ്പെട്ട ആരോപണങ്ങൾ സിപിഎം പരിശോധിക്കുമെന്നും, പാർട്ടി ആർക്കും മയപ്പെടുന്നതല്ലെന്നും ശൈലജ പറഞ്ഞു.

കേഡർമാർ ഏതെങ്കിലും വിധത്തിൽ മോശം കാര്യങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ അവരെ തിരുത്തുമെന്നും, അല്ലാത്തപക്ഷം അവരെ പാർട്ടിയിൽ നിന്നു മാറ്റിനിർത്തുമെന്നും കെ കെ ശൈലജ വിശദീകരിച്ചു. തന്‍റെ പേഴ്സണൽ സ്റ്റാഫ് അംഗം രാഗിന്ദിനെ ഫേസ്ബുക്കിലൂടെ ഭീഷണിപ്പെടുത്തിയ സംഭവം ഉൾപ്പടെ പാർട്ടി പരിശോധിക്കുമെന്നും ശൈലജ വ്യക്തമാക്കി.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles