Vismaya News
Connect with us

Hi, what are you looking for?

ENTERTAINMENT

സിസിഎൽ; ആദ്യ മത്സരത്തില്‍ കര്‍ണാടക ബുള്‍ഡോസേഴ്‍സിന് തകര്‍പ്പൻ ജയം

റായ്‌പൂർ : സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്‍റെ (സിസിഎൽ) പുതിയ സീസണിലെ ആദ്യ മത്സരത്തിൽ കർണാടക ബുൾഡോസേഴ്സിന് വിജയത്തുടക്കം. റായ്പൂരിൽ നടന്ന ആവേശകരമായ മത്സരത്തിൽ ബംഗാൾ ടൈഗേഴ്സിനെ എട്ട് വിക്കറ്റിനാണ് കർണാടക ബുൾഡോസേഴ്സ് തോൽപ്പിച്ചത്. അർധസെഞ്ച്വറി നേടി ടീമിനെ വിജയത്തിലേക്ക് നയിച്ച കർണാടക ബുൾഡോസേഴ്സ് ക്യാപ്റ്റൻ പ്രദീപ് ബൊഗാഡിയാണ് മാൻ ഓഫ് ദ മാച്ച്. മികച്ച ബൗളറായി ഗോൾഡൻ സ്റ്റാർ ഗണേഷിനെ തിരഞ്ഞെടുത്തു.

പുതുക്കിയ ഫോർമാറ്റിലാണ് പുതിയ സീസണിലെ മത്സരം നിശ്ചയിച്ചിരുന്നത്. ഈ വർഷത്തെ സിസിഎല്ലിൽ നാല് ഇന്നിംഗ്സുകൾ ആണ് ഉള്ളത്, അതിനാൽ ഓരോ ടീമിനും 10 ഓവറുകൾ വീതമുള്ള രണ്ട് സ്പെല്ലുകൾ ലഭിക്കും.  ടോസ് നേടിയ ബംഗാൾ ടൈഗേഴ്സ് ക്യാപ്റ്റൻ ജിഷു ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ബംഗാളിന് നിശ്ചിത 10 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 73 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. മറുപടി ബാറ്റിങ്ങിനിറങ്ങിയ കർണാടക ബുള്‍ഡോഴ്‍സേഴ്‍സ് 10 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 93 റൺസെടുത്തു. 20 റൺസിന്‍റെ ലീഡ് പിന്തുടർന്ന ബംഗാൾ രണ്ടാം ഇന്നിംഗ്സിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 76 റൺസെടുത്തു. 10 ഓവറിൽ 57 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്ന കർണാടക ബുള്‍ഡോഴ്‍സേഴ്‍സ് രണ്ടാം ഇന്നിങ്സിൽ എട്ട് വിക്കറ്റിന് വിജയിച്ചു.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു. പല കോണിൽ നിന്നും...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...