Friday, March 24, 2023

മുഖ്യമന്ത്രിയുടെ സന്ദർശനം; കാസർകോട് പെരുമ്പറ വിളംബര ജാഥയുമായി യൂത്ത് കോൺഗ്രസ്

കാസർകോട്: നാളെ മുഖ്യമന്ത്രി കാസർകോട് എത്താനിരിക്കെ വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് ജില്ലാ നേതൃത്വം. മുഖ്യമന്ത്രിയുടെ വരവറിയിച്ച് പെരുമ്പറ വിളംബര ജാഥ നടത്തിയായിരുന്നു പ്രതിഷേധം. സുരക്ഷയുടെ പേരിൽ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് അവസാനിപ്പിക്കണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.

ആശുപത്രിയിൽ പോകേണ്ടവർ ഇന്ന് തന്നെ പോയി അഡ്മിറ്റ് ആകേണ്ടതാണ്. മദ്യപാനികൾ ഇന്നുതന്നെ കുപ്പികൾ വാങ്ങേണ്ടതാണ്. പുറത്തു പോകാതെ വീടിനുള്ളിൽ തന്നെ കഴിയണം എന്നു തുടങ്ങി വിളംബരത്തിന്‍റെ അതേ രീതിയിൽ തന്നെയായിരുന്നു പ്രതിഷേധം. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ്, ജില്ലാ പ്രസിഡന്‍റ് പ്രദീപ് കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles