Wednesday, March 22, 2023

ലൈഫ് മിഷൻ കോഴ കേസ്; സി.എം രവീന്ദ്രനെ ഇഡി വീണ്ടും വിളിപ്പിച്ചേക്കും

തിരുവനന്തപുരം: ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വീണ്ടും വിളിപ്പിക്കും. ഇദ്ദേഹത്തിന്റെ മൊഴി മുമ്പ് രണ്ട് തവണ രേഖപ്പെടുത്തിയിരുന്നു. എൻഫോഴ്സ്മെന്‍റ് കസ്റ്റഡിയിലുള്ള ശിവശങ്കറും സ്വപ്ന സുരേഷും തമ്മിലുള്ള വാട്സാപ്പ് ചാറ്റുകളിൽ രവീന്ദ്രനെക്കുറിച്ചുള്ള പരാമർശങ്ങളുണ്ട്. രവീന്ദ്രനെതിരെ സ്വപ്ന സുരേഷും മൊഴി നൽകിയിട്ടുണ്ട്.

ലൈഫ് മിഷൻ കോഴക്കേസിലെ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) ബുധനാഴ്ചയാണ് അറസ്റ്റ് ചെയ്തത്. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്.

സ്വർണ്ണ കടത്തിലെ കള്ളപ്പണക്കേസിലും ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. ലൈഫ് മിഷൻ കോഴക്കേസിലെ ആദ്യ അറസ്റ്റായിരുന്നു ശിവശങ്കറിന്റേത്. ചോദ്യം ചെയ്യലുമായി ശിവശങ്കർ സഹകരിക്കുന്നില്ലെന്നാണ് ഇ.ഡി പറയുന്നത്. തന്റെ പേരിലുള്ളത് കെട്ടിച്ചമച്ച കഥയാണ്. സ്വപ്ന സുരേഷിന്‍റെ ലോക്കറിനെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നായിരുന്നു ശിവശങ്കറിന്റെ മൊഴി. 

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles