Wednesday, March 22, 2023

‘കോച്ചടൈയാൻ’ പശ്ചാത്തല സംഗീതം പുറത്തിറക്കാനൊരുങ്ങി സോണി മ്യൂസിക്

രജനീകാന്ത് നായകനായി എത്തിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൊന്നാണ് കോച്ചടൈയാൻ. സൗന്ദര്യ രജനീകാന്ത് സംവിധാനം ചെയ്ത ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയത് കെ .എസ്. രവികുമാറാണ്. എ ആർ റഹ്മാൻ സംഗീത സംവിധാനം നിർവഹിച്ച ഈ ചിത്രത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ വാർത്തയാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ കവരുന്നത്.

‘കോച്ചടൈയാൻ്റെ’ പശ്ചാത്തല സംഗീതം പുറത്തിറക്കുന്നതായി അറിയിച്ചിരിക്കുകയാണ് സോണി മ്യൂസിക്. ഫെബ്രുവരി 20നാണ് റിലീസ്. ‘കോച്ചടൈയാൻ’ റിലീസ് ചെയ്ത സമയത്ത് ചിത്രത്തിന്‍റെ പശ്ചാത്തല സംഗീതം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ദീപിക പദുക്കോൺ, രുക്മിണി വിജയകുമാർ, ശോഭന, ജാക്കി ഷ്രോഫ്, നാസർ, ആർ ശരത്കുമാർ, ഷൺമുഖരാജൻ, രമേഷ് ഖന്ന, സൗന്ദര്യ രജനീകാന്ത് എന്നിവരും ചിത്രത്തിൽ അഭിനയിച്ചിരുന്നു.

നെൽസൺ സംവിധാനം ചെയ്യുന്ന ‘ജയിലർ’ ആണ് രജനീകാന്തിൻ്റെ അടുത്ത ചിത്രം. ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. കന്നഡ സൂപ്പർ സ്റ്റാർ ശിവ രാജ്കുമാറും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles