Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

കേന്ദ്ര നയങ്ങൾക്കെതിരെ സിപിഎം; ജനകീയ പ്രതിരോധ ജാഥയ്ക്ക് ഇന്ന് കാസർകോട് തുടക്കം

കാസർകോട്: കേന്ദ്ര നയങ്ങൾക്കെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് ഇന്ന് തുടക്കം. ജാഥ വൈകിട്ട് കാസർകോട് കുമ്പളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

ഒരു മാസം നീളുന്ന ജനകീയ പ്രതിരോധ ജാഥയ്ക്കാണ് ഇന്ന് തുടക്കമാകുന്നത്. കേന്ദ്രസർക്കാരിൻ്റെ ജനവിരുദ്ധവും ദേശവിരുദ്ധവുമായ നടപടികൾക്കെതിരെയാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ എം.വി ഗോവിന്ദൻ നയിക്കുന്ന ആദ്യ സംസ്ഥാനതല പ്രചാരണം. ഇടത് സർക്കാരിൻ്റെ ജനക്ഷേമ നടപടികളും വിശദീകരിക്കും. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയെ സജ്ജമാക്കുകയാണ് ജാഥയുടെ ലക്ഷ്യം.

ബജറ്റിലെ നികുതി വർധന ഉൾപ്പെടെ സർക്കാരിനെയും പാർട്ടിയെയും ബാധിച്ച വിവാദങ്ങളെ മറികടക്കുക എന്ന ലക്ഷ്യവും ജാഥയ്ക്കുണ്ട്. പി.കെ. ബിജുവാണ് ജാഥയുടെ മാനേജർ. സി എസ് സുജാത, എം സ്വരാജ്, കെ ടി ജലീൽ, ജെയ്‌ക് സി തോമസ് എന്നിവരാണ് സ്ഥിരാംഗങ്ങൾ. മാർച്ച് 18ന് തിരുവനന്തപുരത്താണ് സമാപനം.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു. പല കോണിൽ നിന്നും...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...