Wednesday, March 22, 2023

തെങ്കാശിയിൽ റയിൽവേ ജീവനക്കാരിയെ ആക്രമിച്ച സംഭവം; പ്രതി അറസ്റ്റിൽ

കൊല്ലം: തമിഴ്നാട്ടിലെ തെങ്കാശിയിൽ റെയിൽവേ ജീവനക്കാരിയായ മലയാളി യുവതിയെ ആക്രമിച്ച പ്രതി അറസ്റ്റിൽ. കൊല്ലം പത്തനാപുരം സ്വദേശി അനീഷാണ് (28)ചെങ്കോട്ടയിൽ വച്ച് അറസ്റ്റിലായത്.

കൊല്ലം കുന്നിക്കോട് സ്റ്റേഷൻ പരിധിയിലും പ്രതിക്കെതിരെ സമാനമായ കേസ് നിലവിലുണ്ടെന്ന് റെയിൽവേ പൊലീസ് പറഞ്ഞു. വ്യാഴാഴ്ച പാവൂർഛത്രം റെയിൽവേ ക്രോസിലാണ് ജീവനക്കാരിക്ക് നേരെ ആക്രമണമുണ്ടായത്. ഷർട്ട് ധരിക്കാതെ കാക്കി പാന്‍റ്സ് ധരിച്ചെത്തിയ ഒരാളാണ് തന്നെ ആക്രമിച്ചതെന്ന് യുവതി പൊലീസിന് മൊഴി നൽകിയിരുന്നു. ആക്രമിച്ച ശേഷം വഴങ്ങിയില്ലെങ്കിൽ കൊല്ലുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയതായും യുവതി പൊലീസിനോട് പറഞ്ഞു. അതിക്രൂരമായി മർദ്ദിച്ചതായി യുവതിയുടെ കുടുംബം വ്യക്തമാക്കി.

അക്രമവുമായി ബന്ധപ്പെട്ട് സംശയം തോന്നിയ നിരവധി പേരെ ചോദ്യം ചെയ്തിരുന്നു. ഇതര സംസ്ഥാന തൊഴിലാളികളെയും നിരീക്ഷിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു. അതേസമയം, യുവതി ജോലി ചെയ്തിരുന്ന സ്ഥലത്ത് സുരക്ഷയില്ലെന്ന് ജീവനക്കാരിയുടെ മാതാപിതാക്കൾ ആരോപിച്ചു.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles