Friday, March 24, 2023

പോക്‌സോ കേസിൽ പ്രതിയായ റിട്ട.എസ്ഐയെ ഇരയുടെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: പോക്സോ കേസിലെ പ്രതിയായ റിട്ടയേർഡ് എസ്.ഐയെ ഇരയുടെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. റിട്ടയേർഡ് എസ്.ഐ കെ.പി ഉണ്ണിയെ ഇരയുടെ വീടിന്‍റെ കാർ പോർച്ചിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

വിരമിച്ച ശേഷം 2021ലാണ് ഇയാൾക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തത്. എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്.

ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഇയാൾ ജയിലിലായിരുന്നു. പിന്നീട് ഇയാൾക്ക് ജാമ്യം ലഭിച്ചു. കേസ് കെട്ടിച്ചമച്ചതാണെന്ന് അദ്ദേഹം നേരത്തെ ആരോപിച്ചിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles