Sunday, April 2, 2023

കരിങ്കൊടി പ്രതിഷേധം; പൊലീസ് നടപടി ചോദ്യം ചെയ്ത ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: കരിങ്കൊടി പ്രതിഷേധത്തിനെതിരായ പൊലീസ് നടപടി ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. പ്രതിഷേധക്കാർക്കെതിരായ പൊലീസ് നടപടി നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയാണ് കോടതി തള്ളിയത്. പാലാരിവട്ടത്ത് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതിന് നേരത്തെ അറസ്റ്റിലായവർ നൽകിയ ഹർജിയാണ് കോടതി തള്ളിയത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഹർജി തള്ളിയത്.

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇന്നും കെ.എസ്.യു യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം നടന്നു. അഞ്ചരക്കണ്ടിയിൽ വച്ചാണ് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചത്. യൂത്ത് കോൺഗ്രസ് പ്രതിഷേധം തുടരുന്നതിനാൽ മുഖ്യമന്ത്രിയുടെ സുരക്ഷ ശക്തമാക്കും. മുഖ്യമന്ത്രി എത്തുന്ന വേദികളിൽ കരിങ്കൊടി പ്രതിഷേധം തുടരാൻ തന്നെയാണ് യൂത്ത് കോൺഗ്രസിന്‍റെ തീരുമാനം.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles