Vismaya News
Connect with us

Hi, what are you looking for?

ENTERTAINMENT

ദുൽഖറിന് ദാദാ സാഹേബ് ഫാൽക്കെ ഇന്റർനാഷണൽ അവാർഡ്; പുരസ്കാരം നേടുന്ന ആദ്യ മലയാള നടൻ

മുംബൈ: ദുൽഖർ സൽമാൻ നായകനായ ചുപ്പ് നിരൂപക പ്രശംസ നേടിയ ചിത്രമാണ്. നെഗറ്റീവ് റോളിൽ നായകനായി തിളങ്ങിയ ദുൽഖറിനെ പ്രേക്ഷകർ ഇരു കൈകളും നീട്ടിയാണ് സ്വീകരിച്ചത്. ചുപ്പിലെ നെഗറ്റീവ് വേഷത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന നായകന് ഇപ്പോൾ ദാദാ സാഹിബ് ഫാൽക്കെ ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവൽ അവാർഡ് ലഭിച്ചിരിക്കുകയാണ്. പാൻ-ഇന്ത്യൻ തലത്തിൽ ശ്രദ്ധേയനായ ദുൽഖറിന്‍റെ ഈ അവാർഡ് മലയാളികൾക്കും അഭിമാന നിമിഷമാണ്. ദുൽഖർ സൽമാനാണ് ഈ പുരസ്കാരം നേടുന്ന ആദ്യ മലയാള നടൻ. ദുൽഖറിന്‍റെ മാസ് ചിത്രമായ കിംഗ് ഓഫ് കൊത്ത ഓണത്തിന് റിലീസിന് ഒരുങ്ങുകയാണ്.

ആർ ബൽകി രചനയും സംവിധാനവും നിർവഹിച്ച ചുപ്പ് സൈക്കോളജിക്കൽ ത്രില്ലർ വിഭാഗത്തിൽ പെടുന്ന സിനിമയാണ്. സണ്ണി ഡിയോളും ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ദുൽഖറിന്‍റെ മൂന്നാമത്തെ ബോളിവുഡ് ചിത്രമായിരുന്നു ഇത്. പൂക്കൾ നട്ടുവളർത്തി ഉപജീവനം നടത്തുന്ന ഡാനി എന്ന നിഗൂഢ കഥാപാത്രത്തെയാണ് ദുൽഖർ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. വേഫേറെർ ഫിലിംസാണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണം ഏറ്റെടുത്തത്. സീ ഫൈവ് ഓടിടി പ്ലാറ്റ് ഫോമിലും വലിയ പ്രേക്ഷക പിന്തുണയോടെ ചിത്രത്തിന്റെ സ്ട്രീമിങ് തുടരുകയാണ്.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...