Wednesday, March 22, 2023

മാലിക്കുമായി ബന്ധമില്ല; അഭ്യൂഹങ്ങൾക്ക് മറുപടിയുമായി പാക്ക് നടി ആയിഷ ഒമർ

ഇസ്‍ലാമബാദ്: പാക് ക്രിക്കറ്റ് താരം ശുഐബ് മാലിക്കുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് നടി ആയിഷ ഒമർ. മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം ശുഐബ് അക്തറുമായുള്ള ചർച്ചയ്ക്കിടെയായിരുന്നു ആയിഷയുടെ പ്രതികരണം. ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയും ഭർത്താവ് ശുഐബ് മാലിക്കും തമ്മിലുള്ള വിവാഹ ബന്ധം വേർപ്പെടുത്തുന്നതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.

ആയിഷയുമായുള്ള മാലിക്കിന്‍റെ ബന്ധമാണ് ഇതിന് പിന്നിലെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. മാലിക് ഒരു നല്ല സുഹൃത്ത് മാത്രമാണെന്ന് ആയിഷ അടുത്തിടെ ട്വീറ്റ് ചെയ്തിരുന്നു. ചർച്ചയ്ക്കിടെ, വിവാഹിതരായ പുരുഷൻമാരോട് തനിക്ക് താൽപ്പര്യമില്ലെന്ന് ആയിഷ വെളിപ്പെടുത്തി.

വിവാഹമോചന വാർത്തയെക്കുറിച്ച് സാനിയ മിർസയോ മാലിക്കോ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം, ഇരുവരും ചേർന്ന് ആതിഥേയത്വം വഹിക്കുന്ന ‘ദി മിർസ മാലിക് ഷോ’യ്ക്ക് വേണ്ടിയുള്ള കരാറിൽ ഇരുവരും ഒപ്പിട്ടു.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles