Wednesday, March 22, 2023

നഴ്സിങ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവം: സുഹൃത്തുക്കൾ പൊലീസ് പിടിയിൽ

കോഴിക്കോട്: എറണാകുളം സ്വദേശിനിയായ നഴ്സിങ് വിദ്യാർത്ഥിനിയെ മദ്യം നൽകി പീഡിപ്പിച്ചെന്ന കേസിൽ രണ്ട് പേർ പൊലീസ് പിടിയിൽ. വിദ്യാർത്ഥിനിയുടെ സുഹൃത്തുക്കളെ കോഴിക്കോട്ടെ ഒളിത്താവളത്തിൽ നിന്നാണ് പൊലീസ് കണ്ടെത്തിയത്. പെൺകുട്ടി പൊലീസിൽ പരാതി നൽകിയതോടെ ഇവർ ഒളിവിൽ പോവുകയായിരുന്നു. മൊബൈൽ ലൊക്കേഷൻ പിന്തുടർന്നാണ് പൊലീസ് പ്രതികളിലേക്ക് എത്തിയത്. ഇവരെ വിശദമായി ചോദ്യം ചെയ്ത ശേഷമേ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കൂ എന്ന് പൊലീസ് വ്യക്തമാക്കി. ആദ്യഘട്ട ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിച്ചിട്ടില്ലെന്നാണ് വിവരം.

ശനിയാഴ്ച രാത്രി നടന്ന സംഭവത്തിലാണ് രണ്ട് സുഹൃത്തുക്കൾക്കെതിരെ പെൺകുട്ടി കസബ പൊലീസിൽ പരാതി നൽകിയത്. ഇതോടെ ഇരുവരും ഒളിവിൽ പോയി. ഇവരിൽ ഒരാൾ കോഴിക്കോടും മറ്റൊരാൾ എറണാകുളത്തുമാണ് പഠിക്കുന്നത്.

18നു രാത്രി ഇവരിൽ ഒരാൾ താമസിച്ചിരുന്ന സ്ഥലത്ത് കൊണ്ടുപോയി മദ്യം നൽകി പീഡിപ്പിച്ചെന്നാണ് പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നത്. അബോധാവസ്ഥയിലായ പെൺകുട്ടി രാവിലെ ബോധം വീണ്ടെടുത്ത് സുഹൃത്തിനെ വിളിച്ചശേഷമാണ് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടത്.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles