Wednesday, March 22, 2023

ശാരീരികമായി ഉപദ്രവിച്ചു; പൊലീസിനെതിരെ പരാതിയുമായി ഷാഫി പറമ്പിൽ എംഎല്‍എ

കൊച്ചി: തന്നെ അവഹേളിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തുവെന്നാരോപിച്ച് കളമശ്ശേരി പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ട് സ്പീക്കർക്ക് പരാതി നൽകി ഷാഫി പറമ്പിൽ എം.എൽ.എ. സി.ഐ സന്തോഷ് കുമാർ, എ.എസ്.ഐ സുരേഷ് കുമാർ എന്നിവർക്കെതിരെയാണ് പരാതി. ജനപ്രതിനിധികളുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നാണ് ആവശ്യം.

സമരങ്ങളെ അടിച്ചമർത്തുന്ന സർക്കാർ നിലപാടിനെതിരെ കളമശ്ശേരിയിൽ യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകരുടെ മാർച്ചിന് നേരെയാണ് ലാത്തി ചാർജ് ഉണ്ടായത്. എട്ട് പ്രവർത്തകർക്കും നാല് പൊലീസുകാർക്കും പരിക്കേറ്റു. അറസ്റ്റിലായ പ്രവർത്തകരെ കാണാനെത്തിയ ഷാഫിയെ പൊലീസ് കയ്യേറ്റം ചെയ്തെന്ന് ആരോപിച്ച് കോൺഗ്രസ് നേതാക്കൾ സ്റ്റേഷന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles