Connect with us

Hi, what are you looking for?

KERALA NEWS

എസ്എഫ്ഐ നേതാവിനെ ഡിവൈഎഫ്ഐ നേതാവ് മർദ്ദിച്ച സംഭവം; കേസ് പാർട്ടി തലത്തിൽ ഒത്തുതീർപ്പാക്കി

ഹരിപ്പാട് (ആലപ്പുഴ): സുഹൃത്തിനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന എസ്.എഫ്.ഐ വനിതാ നേതാവിനെ മുൻ സുഹൃത്ത് കൂടിയായ ഡി.വൈ.എഫ്.ഐ നേതാവ് ബൈക്കിടിച്ച് മർദ്ദിച്ച സംഭവം പാർട്ടി തലത്തിൽ ഒത്തുതീർപ്പാക്കി. സംഭവത്തിൽ മർദ്ദനമേറ്റ എസ്.എഫ്.ഐ നേതാവ് പരാതി നൽകില്ല. പൊലീസിൽ പരാതി നൽകില്ലെന്ന് വനിതാ നേതാവിൽ നിന്ന് പാർട്ടി നേതൃത്വം ഉറപ്പ് വാങ്ങി. സി.പി.എം, ഡി.വൈ.എഫ്.ഐ നേതാക്കൾ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്.

ഡി.വൈ.എഫ്.ഐ ഹരിപ്പാട് ഏരിയ ജോയിന്‍റ് സെക്രട്ടറി അമ്പാടി ഉണ്ണിക്കെതിരെയാണ് പരാതിയുണ്ടായിരുന്നത്. തുടർന്ന് ഇയാളെ ഡി.വൈ.എഫ്.ഐയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായാണ് വിവരം. പരിക്കേറ്റ യുവതി ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഹെൽമറ്റ് ഉപയോഗിച്ചടക്കം മർദ്ദിച്ചതായാണ് വിവരം. കേരള യൂണിവേഴ്സിറ്റി യൂണിയൻ ഭാരവാഹിയായ പെൺകുട്ടി നങ്ങ്യാർകുളങ്ങര ടി.കെ.എം.എം കോളേജിലെ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ്.

കുമാരപുരം പഞ്ചായത്ത് ഓഫീസിന് സമീപം ഇന്നലെ വൈകിട്ടായിരുന്നു സംഭവം. സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് അമ്പാടി ഉണ്ണിക്കെതിരെ പെൺകുട്ടി നേരത്തെ സി.പി.എം ജില്ലാ സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു. ഇത് ഇയാളുടെ വിവാഹാലോചനയെ ബാധിച്ചതായാണ് വിവരം. കൂടാതെ വ്യാജ വീഡിയോ പ്രചരിപ്പിച്ചെന്നാരോപിച്ച് അമ്പാടി ഉണ്ണിക്കെതിരെ എസ്എഫ്ഐ ഏരിയ സെക്രട്ടറി ശ്രീജു ചന്ദ്രൻ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിക്ക് പരാതി നൽകിയിരുന്നു.

You May Also Like

WORLD

ആകാശ വിസ്മയക്കാഴ്ച കാണാൻ കാത്തിരിക്കുകയാണ് ലോകം. ഈ വര്‍ഷം ഏപ്രിലില്‍ സമ്പൂര്‍ണ്ണ സൂര്യഗ്രഹണം സംഭവിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഏപ്രില്‍ എട്ടിന് ഉച്ചയ്‌ക്ക് 2.12ന് ആരംഭിച്ച് 2.22ന് സമ്പൂര്‍ണ്ണ സൂര്യഗ്രഹണം അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാനഡ,...

CRIME

കൊച്ചി: ശാന്തീതീരം എന്ന സന്യാസാശ്രമം നടത്തുകയും ഒട്ടേറെ വിവാദങ്ങളിലും വഞ്ചനാക്കുറ്റങ്ങളിലും അറസ്റ്റിലായി ജയില്‍വാസം അനുഭവിക്കുകയും ചെയ്ത വിവാദനായകനായ സ്വയംപ്രഖ്യാപിത ആൾദൈവം സന്തോഷ് മാധവന്‍ അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു...

KERALA NEWS

ഗർഭിണിയായ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.തിരുവനന്തപുരം കല്ലമ്പലം ഒറ്റൂർ സ്വദേശിനി ലക്ഷ്മി (19) ആണ് മരിച്ചത്. ജനലിൽ തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.വർക്കല എസ് പി യുടെ നേതൃത്വത്തിൽ ഫോറൻസിക്...

KERALA NEWS

തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു. പല കോണിൽ നിന്നും...