Wednesday, March 22, 2023

റോഡിന് കുറുകെ പൊട്ടിവീണ കേബിൾ കഴുത്തിൽ കുരുങ്ങി; ബൈക്ക് യാത്രികന് അപകടം

കൊച്ചി: റോഡിന് കുറുകെ പൊട്ടിവീണ കേബിൾ കഴുത്തിൽ കുടുങ്ങി ബൈക്ക് യാത്രികന് പരിക്ക്. തൃശൂർ കോർപ്പറേഷൻ മുൻ സെക്രട്ടറിയും അഭിഭാഷകനുമായ മുണ്ടൻവേലി വെട്ടുകാട് വീട്ടിൽ പി.ജെ. കുര്യനാണ് അകടത്തിൽ പെട്ടത്. വീഴ്ചയിൽ കഴുത്തിനു പരിക്കേൽക്കുകയും ഇടത് കാൽ ഒടിയുകയും ചെയ്തു.

ചൊവ്വാഴ്ച പുലർച്ചെ 5.45 ഓടെ രവിപുരത്താണ് സംഭവം. കോഴിക്കോട് ലോ കോളേജ് വിദ്യാർത്ഥിനിയായ മകളെ സൗത്ത് റെയിൽവേ സ്റ്റേഷനിൽ വിട്ട് മടങ്ങുമ്പോഴായിരുന്നു അപകടം.

രവിപുരം എച്ച്.ഡി.എഫ്.സിക്ക് സമീപം റോഡിനു കുറുകെ ഉണ്ടായിരുന്ന കേബിളാണ് അപകടകാരണമായത്. അതിരാവിലെ ആയതിനാൽ വെളിച്ചം കുറവായിരുന്നു. കേബിൾ കഴുത്തിൽ കുടുങ്ങിയ കുര്യൻ റോഡിലേക്ക് വീഴുകയായിരുന്നു. വീഴ്ചയിലാണ് ഇടത് കാൽ ഒടിഞ്ഞത്. മറ്റ് യാത്രക്കാരാണ് കുര്യനെ ആശുപത്രിയിലെത്തിച്ചത്. സ്കാനിങ്ങിനു വിധേയമാക്കി. കോർപ്പറേഷൻ അധികൃതർ സ്ഥലത്തെത്തി കേബിൾ നീക്കം ചെയ്തു.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles