Wednesday, March 22, 2023

നടി സുബി സുരേഷിന്റെ സംസ്കാര ചടങ്ങുകൾ നാളെ ചേരാനല്ലൂര്‍ ശ്മശാനത്തിൽ നടക്കും

കൊച്ചി: അന്തരിച്ച നടി സുബി സുരേഷിന്‍റെ സംസ്കാര ചടങ്ങുകൾ നാളെ. കൊച്ചി ചേരാനല്ലൂർ ശ്മശാനത്തിലാണ് സംസ്കാരം. ഇതുമായി ബന്ധപ്പെട്ട് സുബിയുടെ കുടുംബത്തിന്‍റെ തീരുമാനം രമേഷ് പിഷാരടിയാണ് കൊച്ചിയിലെ രാജഗിരി ആശുപത്രിയിൽ വച്ച് മാധ്യമങ്ങളോട് പറഞ്ഞത്.

“15 ദിവസമായി ആശുപത്രിയിലായിരുന്നതിനാൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി വീട്ടിലേക്ക് മടങ്ങുമ്പോഴേക്ക് വൈകുന്നേരമാവും. നിലവിലെ തീരുമാനപ്രകാരം നാളെ രാവിലെ എട്ട് മണിയോടെ ഭൗതികശരീരം വീട്ടിലെത്തിച്ച് വരാപ്പുഴ പുത്തൻപള്ളിയിൽ പൊതുദർശനത്തിന് വയ്ക്കും. ഉച്ചയ്ക്ക് രണ്ട് മണിയോടെ ചേരാനെല്ലൂർ ശ്മശാനത്തിലേക്ക് കൊണ്ടുപോകും”, രമേഷ് പിഷാരടി വ്യക്തമാക്കി.

അടുത്ത സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും മാത്രമാണ് സുബിയുടെ രോഗാവസ്ഥയുടെ ഗൗരവം അറിയാമായിരുന്നത്. കരൾ രോഗത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന സുബി ഇന്ന് രാവിലെയാണ് കൊച്ചിയിലെ രാജഗിരി ആശുപത്രിയിൽ വച്ച് അന്തരിച്ചത്. രമേഷ് പിഷാരടി, ധർമജൻ ബോൽഗാട്ടി, സാജൻ പള്ളുരുത്തി എന്നിവരുടെ സംഘത്തിലെ സ്ത്രീ സാന്നിധ്യമായാണ് സുബി സുരേഷ് മലയാളികൾക്ക് സുപരിചിതയായത്. കേരളത്തിലുടനീളവും പല വിദേശ രാജ്യങ്ങളിലെയും മലയാളി വേദികളിലും സുബി പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. 

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles