Wednesday, March 22, 2023

കെടിയു വി സി നിയമനം; ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ സാധ്യത തേടി രാജ്ഭവൻ

തിരുവനന്തപുരം: കെ.ടി.യു. വി സി നിയമനത്തിൽ അപ്പീൽ സാധ്യത തേടി രാജ്ഭവൻ. സർക്കാരിന് പാനൽ നൽകാമെന്ന ഹൈക്കോടതി വിധി കെ.ടി.യു ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നാണ് രാജ്ഭവന്‍റെ വിലയിരുത്തൽ. നിയമവിദഗ്ദ്ധരുമായി കൂടിയാലോചിച്ച് സുപ്രീംകോടതിയെ സമീപിക്കാനാണ് നീക്കം. കെ.ടി.യു മുൻ വി.സി രാജശ്രീയെ പുറത്താക്കിയ സുപ്രീം കോടതി വിധിയിൽ നിയമനത്തിൽ സർക്കാർ ഇടപെടേണ്ടതില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും രാജ്ഭവൻ പറഞ്ഞു.

വി.സി നിയമനത്തിനായി സർക്കാർ കഴിഞ്ഞ ദിവസം മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു. നിയമനത്തിനായി സർക്കാരിന് പാനൽ നൽകാമെന്ന ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജോയിന്‍റ് ഡയറക്ടർ ഡോ.വൃന്ദ വി നായർ , രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പ്രിൻസിപ്പൽ ഡോ സതീഷ് കുമാർ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ ബൈജു ഭായ് എന്നിവരെയാണ് പാനലിലേക്ക് നിർദ്ദേശിച്ചിട്ടുള്ളത്. നിയമോപദേശത്തിനു ശേഷമേ പാനലിന്‍റെ കാര്യത്തിൽ ഗവർണർ തീരുമാനമെടുക്കൂ. നേരത്തെ സർക്കാർ നൽകിയ പേരുകൾ തള്ളിയാണ് ഗവർണർ സിസ്സ തോമസിനെ നിയമിച്ചത്. നിയമനം വൈകിച്ചാൽ സർക്കാർ ഗവർണർ പോര് വീണ്ടും കടുക്കാൻ സാധ്യത ഉണ്ട്.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles