Wednesday, March 22, 2023

ക്രൈസ്തവ സഭകളുടെ പരസ്യ പ്രതിഷേധത്തിന് പിന്നാലെ യോഗം ചേർന്ന് ബിജെപി

ദില്ലി: ക്രൈസ്തവ സഭാ സംഘടനകളുടെ പരസ്യ പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തിൽ കേരളത്തിൽ നിന്നുള്ള പ്രവർത്തകരടക്കം പങ്കെടുത്ത ഉന്നതതല യോഗം വിളിച്ചുചേർത്ത് ബിജെപി. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കേരളത്തിലെ ക്രിസ്ത്യൻ സമുദായങ്ങളെ ഒരുമിച്ച് നിർത്താനുള്ള പ്രചാരണം ഊർജ്ജിതമാക്കാനും യോഗത്തിൽ തീരുമാനമായി. കേരളത്തിലെ സഭാ നേതൃത്വവുമായി മുതിർന്ന നേതാക്കൾ കൂടിക്കാഴ്ച നടത്തും.

ജനറൽ സെക്രട്ടറി ബി എൽ സന്തോഷിന്‍റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കേന്ദ്രമന്ത്രിമാരായ വി മുരളീധരൻ, രാജീവ് ചന്ദ്രശേഖർ, സംസ്ഥാന ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവദേക്കർ, നേതാക്കളായ ജോർജ് കുര്യൻ, അൽഫോൺസ് കണ്ണന്താനം, ടോം വടക്കൻ എന്നിവർ പങ്കെടുത്തു.

എന്നാൽ കേരളവുമായി ബന്ധപ്പെട്ട യോഗം ഡൽഹിയിൽ നടന്നിട്ടില്ലെന്ന് കെ സുരേന്ദ്രൻ പ്രതികരിച്ചു. മേഘാലയ, നാഗാലാൻഡ് നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ചിലരുടെ നീക്കമാണ് ക്രൈസ്തവ സഭാ സംഘടനകളുടെ പരസ്യ പ്രതിഷേധത്തിന് പിന്നിലെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. 

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles