Friday, March 24, 2023

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ്; തെളിവുകള്‍ കാണാനില്ലെന്ന് പരാതി

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ നേരത്തെ ശേഖരിച്ച തെളിവുകളിൽ പലതും കാണാനില്ലെന്ന് പരാതി. സിസിടിവി ദൃശ്യങ്ങളും ഫോൺ രേഖകളുമാണ് നഷ്ടപ്പെട്ടത്. മൊഴികളുടെ കൈയെഴുത്തുപ്രതികളും കാണാനില്ല. ആദ്യഘട്ടത്തിലെ അന്വേഷണ സംഘത്തിന്‍റെ വീഴ്ചയാണെന്ന് നിലവിലെ അന്വേഷണ സംഘം ക്രൈംബ്രാഞ്ച് മേധാവിയെ അറിയിച്ചു.

ആശ്രമം കത്തിച്ച കേസിൽ ആർഎസ്എസ് പ്രവർത്തകൻ കൃഷ്ണകുമാറിനെ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ഒരു വർഷം മുമ്പ് ആത്മഹത്യ ചെയ്ത ആർഎസ്എസ് പ്രവർത്തകനായ പ്രകാശാണ് കേസിലെ ഒന്നാം പ്രതി. പ്രകാശിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കൃഷ്ണകുമാറിനെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ആശ്രമം കത്തിച്ച കേസിൽ ഇയാളുടെ പങ്ക് പുറത്തുവന്നത്.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles