Sunday, April 2, 2023

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ തട്ടിപ്പ്; കളക്ടറേറ്റുകളിൽ വിജിലൻസ് മിന്നൽ പരിശോധന

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ തട്ടിപ്പ് നടക്കുന്നതായി വിജിലൻസ്. ഏജന്‍റുമാർ വഴി വ്യാജരേഖ ചമച്ചാണ് പണം തട്ടുന്നത്. ഉദ്യോഗസ്ഥർക്കും ഇതിൽ പങ്കുണ്ടെന്നാണ് വിജിലൻസിന്‍റെ കണ്ടെത്തൽ. അന്വേഷണത്തിന്‍റെ ഭാഗമായി ഓപ്പറേഷൻ സിഎംആർഡിഎഫ് എന്ന പേരിൽ സംസ്ഥാനത്തുടനീളമുള്ള കളക്ടറേറ്റുകളിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തുകയാണ്.

തട്ടിപ്പിനായി ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും, ഇത്തരം ഏജന്റുമാര്‍ മുഖേന സമര്‍പ്പിക്കുന്ന അപേക്ഷകളിലെ രേഖകള്‍ വ്യാജമാണെന്നും പരാതിയുണ്ട്. വ്യാജ മെഡിക്കല്‍, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ഹാജരാക്കിയാണ് തട്ടിപ്പ്. ചിലയിടങ്ങളില്‍ അര്‍ഹരായ അപേക്ഷകരുടെ പേരില്‍ ഏജന്റുകള്‍ തുക കൈപ്പറ്റുകയുമാണ് പതിവ്. ആരോപണങ്ങള്‍ വര്‍ധിച്ചതോടെ വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാമം പരിശോധനക്ക് ഉത്തരവിടുകയായിരുന്നു.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles