Connect with us

Hi, what are you looking for?

KERALA NEWS

ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ് നിർബന്ധം; സംസ്ഥാനങ്ങൾക്ക് നിർദേശവുമായി കേന്ദ്രം

ദില്ലി: ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ് നിർബന്ധമാണെന്ന കേന്ദ്ര സർക്കാർ ഉത്തരവ് നടപ്പാക്കാൻ സംസ്ഥാനങ്ങൾക്ക് വീണ്ടും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദേശം. കേരളമടക്കം പല സംസ്ഥാനങ്ങളും ഈ നിർദേശം പാലിക്കാത്ത സാഹചര്യത്തിലാണ് വീണ്ടും നിർദേശം പുറപ്പെടുവിച്ചത്. കേരളത്തിൽ കേന്ദ്രീയ വിദ്യാലയങ്ങൾ മാത്രമാണ് ആറ് വയസ് നിർദ്ദേശം നടപ്പാക്കിയത്.

2020 ൽ നടപ്പാക്കിയ ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ അടിസ്ഥാനത്തിൽ, നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം 5 + 3 + 3 + 4 എന്ന രീതിയിലാണ് മുന്നോട്ട് പോകുന്നത്. അതായത്, മൂന്നാം വയസ്സിൽ കെജി പഠനം, ആറാം വയസ്സിൽ ഒന്നാം ക്ലാസ്, പിന്നീട് ഒൻപതാം ക്ലാസ് മുതൽ പ്ലസ് ടു വരെ ഒരു സമ്പ്രദായം എന്ന അടിസ്ഥാനത്തിലാണ് പുതിയ വിദ്യാഭ്യാസ നയം നടപ്പിലാക്കിയിരിക്കുന്നത്.

ഈ നയം നടപ്പിലാക്കുന്നതിന്, ഒന്നാം ക്ലാസ് പ്രവേശനത്തിന് ഒരു കുട്ടിക്ക് ആറ് വയസ്സ് പൂർത്തിയായിരിക്കണം. പക്ഷേ കേരളത്തിൽ അഞ്ചാം വയസ്സിൽ തന്നെ ഒന്നാം ക്ലാസിൽ പ്രവേശനം നേടാം. എന്നാൽ ആറ് വയസ് പൂർത്തിയായ ശേഷം മാത്രമേ പ്രവേശനം നൽകാവു എന്നാണ് സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ നിർദേശം നൽകിയത്.

എൻ.സി.ഇ.ആർ.ടി സിലബസ് പിന്തുടരുന്ന കേരളത്തിലെ കേന്ദ്രീയ വിദ്യാലയങ്ങളിൽ ഈ മാനദണ്ഡം നടപ്പാക്കിയിട്ടുണ്ട്. സംസ്ഥാന സിലബസ് പിന്തുടരുന്ന സംസ്ഥാന സർക്കാർ സ്ക്കൂളുകൾ, എയ്ഡഡ്, സിബിഎസ്ഇ സ്കൂളുകൾ എന്നിവയിൽ അഞ്ചാം വയസിൽ തന്നെ പ്രവേശനം നല്കുന്ന സാഹചര്യമുണ്ട്. ഇത് നിർത്തലാക്കാനാണ് കേന്ദ്ര സർക്കാർ നിർദേശം.

You May Also Like

WORLD

ആകാശ വിസ്മയക്കാഴ്ച കാണാൻ കാത്തിരിക്കുകയാണ് ലോകം. ഈ വര്‍ഷം ഏപ്രിലില്‍ സമ്പൂര്‍ണ്ണ സൂര്യഗ്രഹണം സംഭവിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഏപ്രില്‍ എട്ടിന് ഉച്ചയ്‌ക്ക് 2.12ന് ആരംഭിച്ച് 2.22ന് സമ്പൂര്‍ണ്ണ സൂര്യഗ്രഹണം അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാനഡ,...

CRIME

കൊച്ചി: ശാന്തീതീരം എന്ന സന്യാസാശ്രമം നടത്തുകയും ഒട്ടേറെ വിവാദങ്ങളിലും വഞ്ചനാക്കുറ്റങ്ങളിലും അറസ്റ്റിലായി ജയില്‍വാസം അനുഭവിക്കുകയും ചെയ്ത വിവാദനായകനായ സ്വയംപ്രഖ്യാപിത ആൾദൈവം സന്തോഷ് മാധവന്‍ അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു...

KERALA NEWS

ഗർഭിണിയായ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.തിരുവനന്തപുരം കല്ലമ്പലം ഒറ്റൂർ സ്വദേശിനി ലക്ഷ്മി (19) ആണ് മരിച്ചത്. ജനലിൽ തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.വർക്കല എസ് പി യുടെ നേതൃത്വത്തിൽ ഫോറൻസിക്...

KERALA NEWS

തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു. പല കോണിൽ നിന്നും...