Wednesday, March 22, 2023

പ്രതി ചേർക്കാൻ തെളിവ് ലഭിച്ചിട്ടില്ല; വിശ്വനാഥന്‍റെ മരണത്തിൽ പോലീസ് റിപ്പോർട്ട് സമർപ്പിച്ചു

കോഴിക്കോട്: ആദിവാസി യുവാവ് വിശ്വനാഥന്‍റെ ആത്മഹത്യയിൽ ആരെയും പ്രതിചേർക്കാനുള്ള തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചതായി മനുഷ്യാവകാശ കമ്മിഷൻ. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്. മോഷണക്കുറ്റം ആരോപിച്ച് ആളുകൾ ചോദ്യം ചെയ്തതായി പറയുന്ന മെഡിക്കൽ കോളേജ് ആശുപത്രിയുടെ ഒരു ഭാഗത്ത് സി.സി.ടി.വി ക്യാമറകൾ ഇല്ലെന്നും പോലീസ് അറിയിച്ചതായി കമ്മിഷൻ അറിയിച്ചു.

അന്വേഷണ ഉദ്യോഗസ്ഥനായ എസിപി കെ സുദർശനാണ് ഇന്നലെ മനുഷ്യാവകാശ കമ്മിഷന് റിപ്പോർട്ട് സമർപ്പിച്ചത്. കുടുംബം ഉന്നയിച്ച പരാതികളിൽ അന്വേഷണം നടത്തിവരികയാണെന്നും സി.സി.ടി.വി ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധന നടക്കുന്നുണ്ടെന്നും മനുഷ്യാവകാശ കമ്മിഷന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. അന്വേഷണം വേഗത്തിൽ പൂർത്തിയാക്കണമെന്നും കമ്മിഷൻ നിർദ്ദേശിച്ചു. 

കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപത്താണ് വിശ്വനാഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയുടെ പ്രസവത്തിനായി എത്തിയതായിരുന്നു വിശ്വനാഥൻ. മൊബൈൽ ഫോണും പണവും കാണാനില്ലെന്ന് ആരോപിച്ച് ചിലർ ചോദ്യം ചെയ്തതിൻ്റെ അപമാന ഭാരത്താൽ വിശ്വനാഥൻ പിന്നീട് തൂങ്ങി മരിക്കുകയായിരുന്നു.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles