Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

സംസ്ഥാനത്തെ മികച്ച കളക്ടറായി വയനാട് കളക്ടർ എ.ഗീത; ആർ.ശ്രീലക്ഷ്മി മികച്ച സബ് കലക്ടർ

തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും മികച്ച കളക്ടറായി വയനാട് ജില്ലാ കളക്ടർ എ. ഗീത. വയനാട് ജില്ലയിലെ മാനന്തവാടി സബ് കളക്ടർ ആർ ശ്രീലക്ഷ്മിയാണ് മികച്ച സബ് കളക്ടർ. മികച്ച കളക്ടറേറ്റ്, മികച്ച റവന്യൂ ഡിവിഷണൽ ഓഫീസ് അവാർഡുകളും യഥാക്രമം വയനാടും മാനന്തവാടിയും നേടി. പാലക്കാട് നിന്നുള്ള ഡി അമൃതവല്ലിയാണ് മികച്ച റവന്യൂ ഡിവിഷണൽ ഓഫീസർ. മികച്ച താലൂക്ക് ഓഫീസ് തൃശ്ശൂരിലാണ്. റവന്യൂ, സർവേ വകുപ്പുകളിലെ അവാർഡുകൾ മന്ത്രി കെ രാജനാണ് പ്രഖ്യാപിച്ചത്.

റവന്യു വകുപ്പിൽ തഹസിൽദാർ മുതൽ കലക്ടർ വരെ സംസ്ഥാന അടിസ്ഥാനത്തിലും മൂന്നു വില്ലേജ് ഓഫിസർമാർക്കു വീതം ജില്ലാ അടിസ്ഥാനത്തിലും ആണ് അവാർഡുകൾ പ്രഖ്യാപിച്ചത്. ഓരോ ജില്ലയിലെയും മികച്ച വില്ലേജ് ഓഫീസിനും അവാർഡുണ്ട്. സർവേ വകുപ്പി‍ൽ എസ് സലിം (കാസർകോട്), ആർ ബാബു (ഇടുക്കി), എൻ ബി സിന്ധു (പത്തനംതിട്ട) എന്നിവരാണ് മികച്ച ഡെപ്യൂട്ടി ഡയറക്ടർമാർ.

അസി. ഡയറക്ടർ, സർവേ സൂപ്രണ്ട്, ടെക്നിക്കൽ അസിസ്റ്റന്‍റ് എന്നീ തസ്തികകളിലേക്ക് സംസ്ഥാന അടിസ്ഥാനത്തിലും ഹെഡ് സർവേയർ, ഹെഡ് ഡ്രാഫ്റ്റ്സ്മാൻ, സർവേയർ, ഡ്രാഫ്റ്റ്സ്മാൻ തസ്തികകളിൽ ജില്ലാ അടിസ്ഥാനത്തിലും അവാർഡുകൾ പ്രഖ്യാപിച്ചു. റവന്യു ദിനമായ 24ന് അവാർഡുകൾ സമ്മാനിക്കും

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു. പല കോണിൽ നിന്നും...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...