Friday, March 24, 2023

ഒൻപതാം ക്ലാസുകാരിയെ ലഹരിമരുന്ന് കാരിയറാക്കിയ കേസ്; ഒരാൾ അറസ്റ്റിൽ

കോഴിക്കോട്: ഒൻപതാം ക്ലാസുകാരിയെ ലഹരി മരുന്ന് കാരിയറാക്കിയ കേസിൽ ഒരാൾ അറസ്റ്റിൽ. പെൺകുട്ടിക്ക് മയക്കുമരുന്ന് നൽകിയ ബോണി എന്നയാളാണ് അറസ്റ്റിലായത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്ത ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ വെളിപ്പെടുത്തലിൽ പരാമർശിക്കുന്ന പത്ത് പേരുടേയും സാക്ഷികളുടേയും ഉൾപ്പെടെ 20 പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

കുട്ടിക്ക് എങ്ങനെയാണ് ലഹരിമരുന്ന് എത്തിച്ചത് എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചു വരികയാണ്. കുട്ടിയുടെ വീടും സ്കൂളും കേന്ദ്രീകരിച്ച് വ്യാപകമായ അന്വേഷണം നടക്കുകയാണെന്ന് സിറ്റി നാർക്കോട്ടിക് സെൽ അസിസ്റ്റന്‍റ് കമ്മീഷണർ പ്രകാശൻ പടന്നയിൽ അറിയിച്ചു.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles