Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

രാജി വെച്ചത് പൂര്‍ണ മനസ്സോടെയല്ല; തുറന്നടിച്ച് ഹക്കീം ഫൈസി ആദൃശ്ശേരി

മലപ്പുറം: സിഐസി ജനറൽ സെക്രട്ടറി സ്ഥാനം രാജി വച്ചത് പൂര്‍ണ മനസ്സോടെയല്ല, മറിച്ച് സാദിഖലി തങ്ങൾ ആവശ്യപ്പെട്ടതുകൊണ്ടു മാത്രമാണെന്ന് തുറന്നടിച്ച് ഹക്കീം ഫൈസി ആദൃശ്ശേരി. സമസ്തയിലെ ഒരു വിഭാഗം അനാവശ്യമായി കുഴപ്പങ്ങൾ സൃഷ്ടിക്കുകയാണ്. അവർ സാദിഖലി തങ്ങളെ സമ്മർദത്തിലാക്കിയതിന്റെ ഫലമാണ് ഈ രാജി. ഇത് നിലപാടിന്‍റെ ഭാഗമാണ്, പക്ഷേ വലിയൊരു വിഭാഗം ആളുകൾ തൻ്റെ രാജിയിൽ വേദനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ തെളിയിക്കാനോ ഭാഗം കേൾക്കാനോ സമസ്ത തയ്യാറായില്ല. പ്രത്യയശാസ്ത്രപരമായ മാറ്റം ഉണ്ടായിട്ടുണ്ടെങ്കിൽ അത് ബോധ്യപ്പെടുത്തി തിരുത്താനുള്ള അവസരം നൽകുന്നതാണ് ഇസ്ലാമിക വിധി. അത് സംഭവിച്ചില്ലെന്ന് മാത്രമല്ല, വ്യക്തിഹത്യ ചെയ്യില്ലെന്ന ഉറപ്പ് ലംഘിച്ച് പുറത്താക്കുകയും കേസ് കൊടുക്കുകയും ചെയ്തു.

രാഷ്ട്രീയ മാറ്റങ്ങളും പാണക്കാട് കുടുംബത്തോടുള്ള അസൂയയും വ്യക്തിവൈരാഗ്യവും തനിക്കെതിരായ വേട്ടയാടൽ തുടരുന്നതിൽ നിർണായക പങ്ക് വഹിക്കുന്നുവെന്നും ഹക്കിം ഫൈസി പറയുന്നു. ഈ പരിഷ്‌കൃത കാലഘട്ടത്തിൽ വേദിപങ്കിടുന്നത് കുറ്റമാവുന്നത് കണ്ട് ലജ്ജിച്ച് തലതാഴ്ത്തുന്നുവെന്നും ഫൈസി പറഞ്ഞു.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

KERALA NEWS

തിരുവനന്തപുരം: കറുപ്പ് നിറത്തിൽപ്പെട്ടവർ മോഹിനിയാട്ട മത്സരത്തിന് പങ്കെടുക്കാൻ പാടില്ലെന്ന പരാമര്‍ശത്തെത്തുടര്‍ന്ന് ക്രൂരമായ സൈബർ അതിക്രമം നേരിടുകയാണെന്ന് കലാമണ്ഡലം സത്യഭാമ പറഞ്ഞു. കുടുംബത്തെ വലിച്ചിഴച്ച് അധിക്ഷേപം നടത്തുകയാണ്. ആര്‍എല്‍വി രാമകൃഷ്ണന് പരമാവധി വേദി അനുവദിച്ചു.ആരെയും...