Connect with us

Hi, what are you looking for?

ENTERTAINMENT

1000 കോടി ക്ലബ്ബിൽ ഇടം നേടി പഠാൻ; നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ ചിത്രം

ഇന്ത്യൻ ബോക്സോഫീസിലെ ഏറ്റവും പുതിയ ചർച്ചാ വിഷയമാണ് പഠാൻ. കോവിഡ് മഹാമാരിക്ക് ശേഷം വലിയ തിരിച്ചടി നേരിട്ട ബോളിവുഡിന്‍റെ തിരിച്ചുവരവായാണ് ഈ വിജയത്തെ കാണക്കാക്കുന്നത്. ചിത്രം ആഗോള ബോക്സ് ഓഫീസിൽ 1000 കോടി എന്ന മാന്ത്രിക സംഖ്യയിലെത്തിയിരിക്കുകയാണ്. എന്നാൽ 1000 കോടി ക്ലബ്ബിൽ ഇടം നേടുന്നത് ഇന്ത്യൻ സിനിമയിൽ വലിയ പുതുമയല്ല. ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ ചിത്രമാണ് പഠാൻ.

ഏഴ് വർഷം മുമ്പ് ഇറങ്ങിയ ബോളിവുഡ് ചിത്രമാണ് ആദ്യമായി 1000 കോടി ക്ലബ്ബിൽ കയറിയത്. നിതേഷ് തിവാരി സംവിധാനം ചെയ്ത ആമിർ ഖാൻ ചിത്രമായ ദംഗൽ ആയിരുന്നു അത്. തൊട്ടടുത്ത വർഷം, എസ് എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയുടെ രണ്ടാം ഭാഗവും 1,000 കോടി ക്ലബ്ബിൽ കടന്നു.

കൊവിഡ് കാലത്തിന് ശേഷം ഇന്ത്യന്‍ സിനിമാ വ്യവസായത്തിനെ ഉണര്‍ത്തിയ രണ്ട് തെന്നിന്ത്യന്‍ ചിത്രങ്ങളാണ് പഠാന്‍ കൂടാതെ 1000 കോടി ക്ലബ്ബിലുള്ള രണ്ട് എന്‍ട്രികള്‍. പ്രശാന്ത് നീലിന്‍റെ കെജിഎഫ് ചാപ്റ്റർ 2, എസ്എസ് രാജമൗലിയുടെ ആർആർആർ എന്നിവയാണ് മറ്റ് രണ്ടെണ്ണം. പട്ടികയിലെ അഞ്ച് ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ കളക്ഷൻ ഇപ്പോഴും ഏഴ് വർഷം മുമ്പ് പുറത്തിറങ്ങിയ ദംഗലിന്‍റെ പേരിലാണെന്നതാണ് ശ്രദ്ധേയം.

You May Also Like

WORLD

ആകാശ വിസ്മയക്കാഴ്ച കാണാൻ കാത്തിരിക്കുകയാണ് ലോകം. ഈ വര്‍ഷം ഏപ്രിലില്‍ സമ്പൂര്‍ണ്ണ സൂര്യഗ്രഹണം സംഭവിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഏപ്രില്‍ എട്ടിന് ഉച്ചയ്‌ക്ക് 2.12ന് ആരംഭിച്ച് 2.22ന് സമ്പൂര്‍ണ്ണ സൂര്യഗ്രഹണം അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാനഡ,...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

ഗർഭിണിയായ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.തിരുവനന്തപുരം കല്ലമ്പലം ഒറ്റൂർ സ്വദേശിനി ലക്ഷ്മി (19) ആണ് മരിച്ചത്. ജനലിൽ തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.വർക്കല എസ് പി യുടെ നേതൃത്വത്തിൽ ഫോറൻസിക്...

KERALA NEWS

തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു. പല കോണിൽ നിന്നും...