Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

കെആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി സയ്യിദ് അഖ്തതർ മിർസ ചുമതലയേൽക്കും

തിരുവനന്തപുരം: കെ.ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ പുതിയ ചെയർമാനായി സയ്യിദ് അഖ്തതർ മിർസ ചുമതലയേൽക്കും. നേരത്തെ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ചെയർമാനായിരുന്നു ഇദ്ദേഹം. അടൂർ ഗോപാലകൃഷ്ണന്‍റെ ഒഴിവിലേക്കാണ് സംസ്ഥാന സർക്കാർ സയ്യിദ് അഖ്തതർ മിർസയെ നിയമിക്കുന്നത്. ഇദ്ദേഹത്തിന് രണ്ട് തവണ ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട്. അടൂർ തന്‍റെ ഉറ്റസുഹൃത്താണെന്നും താൻ അടൂരിന്റെ ആരാധകനാണെന്നും സയ്യിദ് അഖ്തർ മിർസ പ്രതികരിച്ചു. ഇന്ന് തന്നെ കോട്ടയത്തെത്തി വിദ്യാർത്ഥികളെയും അധ്യാപകരെയും കണ്ട് പ്രശ്നങ്ങൾക്ക് കൂട്ടമായി പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു.

ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു അടൂർ ഗോപാലകൃഷ്ണന്‍റെ രാജി. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ഡയറക്ടറായിരുന്ന ശങ്കർ മോഹനെ പിന്തുണച്ചും വിവാദങ്ങളിൽ പ്രതിഷേധിച്ചുമായിരുന്നു അടൂരിന്റെ രാജി.

ദളിത് ജീവനക്കാരെ നിർബന്ധിച്ച് ശങ്കർ മോഹൻ വീട്ടിലെ ശൗചാലയം കഴുകിച്ചെന്ന ആരോപണം തെറ്റാണെന്നും ശുചീകരണത്തൊഴിലാളികളിൽ പട്ടികജാതിക്കാർ ഇല്ലെന്നും ആത്മാർത്ഥ സേവനം ചെയ്യുന്നവരെ കെട്ടുകെട്ടിക്കുകയാണ് സമരത്തിന്‍റെ ലക്ഷ്യമെന്നും അടൂർ ആരോപിച്ചിരുന്നു.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...