Friday, March 24, 2023

രജിഷ-വെങ്കിടേഷ് ചിത്രം ‘ലവ് ഫുളി യുവേഴ്സ് വേദ’യുടെ ട്രെയിലര്‍ പുറത്ത്

നവാഗതനായ പ്രഗേഷ് സുകുമാരൻ്റെ സംവിധാനത്തിൽ രജിഷ വിജയൻ കേന്ദ്ര കഥാപാത്രമായെത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ലവ് ഫുളി യുവേഴ്സ് വേദ’യുടെ ട്രെയിലർ പുറത്തിറങ്ങി. ബാബു വൈലത്തൂരാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

കമ്യൂണിസ്റ്റ് വിദ്യാർത്ഥി നേതാവിന്‍റെ വേഷത്തിലെത്തുന്ന വെങ്കിടേഷാണ് ചിത്രത്തിലെ നായകൻ. ശ്രീനാഥ് ഭാസി, അനിഖ സുരേന്ദ്രൻ, രഞ്ജിത്ത് ശേഖർ, ചന്തുനാഥ്, അർജുൻ അശോകൻ, ഷാജു ശ്രീധർ, ശരത് അപ്പാനി, നിൽജ കെ ബേബി, ശ്രുതി ജയൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തമിഴ് സംവിധായകന്‍ ഗൗതം വസുദേവ് മേനോനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ടോബിൻ തോമസാണ് ഛായാഗ്രഹണം. സോബിൻ സോമനാണ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്.

ആർ 2 എന്‍റർടെയ്ൻമെന്‍റിന്‍റെ ബാനറിൽ രാധാകൃഷ്ണൻ കല്ലായിൽ, റുവിൻ വിശ്വം എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. റിന്നി ദിവാകരനാണ് ചിത്രത്തിന്‍റെ പ്രൊഡക്ഷൻ കൺട്രോളർ.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles