Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

ശമ്പളത്തിനും ആനുകൂല്യങ്ങൾക്കും പണമില്ല; ധനവകുപ്പിന് കത്തയച്ച് ചിന്ത ജെറോം

തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മിഷൻ ജീവനക്കാർക്ക് ശമ്പളവും ആനുകൂല്യങ്ങളും നൽകാൻ പണമില്ലെന്നറിയിച്ച് ധനവകുപ്പിന് കത്തയച്ച് ചിന്ത ജെറോം. 26 ലക്ഷം രൂപയാണ് സർക്കാരിനോട് ആവശ്യപ്പെട്ടത്. 18 ലക്ഷം രൂപ അനുവദിച്ചു. ചിന്തയുടെ ശമ്പളക്കുടിശ്ശിക ഉൾപ്പെടെയുള്ള പണമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ബഡ്ജറ്റിൽ 76.06 ലക്ഷം രൂപയാണ് യുവജന കമ്മിഷന് അനുവദിച്ചത്. ഇത് തികയാഞ്ഞതോടെ ഡിസംബറിൽ വീണ്ടും 9 ലക്ഷം രൂപ അനുവദിച്ചു. ഇതുകൂടാതെയാണ് 18 ലക്ഷം രൂപ വീണ്ടും അനുവദിച്ചത്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് സംസ്ഥാനം. ദൈനംദിന ചെലവുകൾക്ക് പോലും പണമില്ല. 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ ട്രഷറി വഴി മാറ്റുന്നതിന് ധനവകുപ്പിന്‍റെ അനുമതി തേടണമെന്ന് സർക്കുലറും ഇറക്കി. ഈ ഘട്ടത്തിലാണ് പണമില്ലെന്ന പരാതി യുവജന കമ്മിഷൻ ഉയർത്തിയിരിക്കുന്നത്. 8.5 ലക്ഷം രൂപയാണ് ചിന്തയ്ക്ക് ഇനിയും ശമ്പള കുടിശ്ശികയായി ലഭിക്കാനുള്ളത്. ഇതുൾപ്പെടെയുള്ള 26 ലക്ഷം രൂപയാണ് സർക്കാരിനോട് ആവശ്യപ്പെട്ടത്. ഇതിൽ 18 ലക്ഷം രൂപ അനുവദിച്ചു. 2022-23 സാമ്പത്തിക വർഷത്തിൽ യുവജന കമ്മീഷന്‍റെ പ്രവർത്തനത്തിനായി സർക്കാർ ഇതുവരെ 1.03 കോടിയിലധികം രൂപ അനുവദിച്ചിട്ടുണ്ട്.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...