അടിമാലി: അടിമാലിയിൽ ആദിവാസി യുവാവിനെ മർദ്ദിച്ച കേസിൽ അറസ്റ്റിലായവരിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും. സി.പി.എം അടിമാലി സൽക്കാര ബ്രാഞ്ച് സെക്രട്ടറിയാണ് അറസ്റ്റിലായ കൊച്ചേരിയിൽ സഞ്ജു. കഞ്ഞിക്കുഴി സ്വദേശി വിനീതിനെയാണ് ക്ഷേത്രം ഓഡിറ്റോറിയത്തിൽ വച്ച് സഞ്ജു മർദിച്ചത്.
സമ്മർദ്ദത്തെ തുടർന്നാണ് പോലീസ് ഇന്ന് കേസ് രജിസ്റ്റർ ചെയ്തത്. വ്യാഴാഴ്ച രാത്രി വിനീതിനെ സ്റ്റേഷനിലെത്തിച്ച് മൊഴി രേഖപ്പെടുത്തിയിരുന്നു. തുടർന്ന് എസ്സി/എസ്ടി പീഡനനിരോധന നിയമപ്രകാരം അടിമാലി പോലീസ് കേസെടുക്കുകയായിരുന്നു.
പ്രതികളിലൊരാളായ ജസ്റ്റിനെ ഇന്ന് രാവിലെ വീട്ടിൽ നിന്ന് പോലീസ് പിടികൂടി. ആക്രമണം നടന്ന ദിവസം ക്ഷേത്രാങ്കണത്തിൽ അടിയുണ്ടാക്കി ഉത്സവം അലങ്കോലപ്പെടുത്തിയ കേസിൽ നിന്ന് മോചിതനായതിന് പിന്നാലെയാണ് പുതിയ കേസ്.