Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

ജാഥയിൽ പങ്കെടുക്കാതെ ഇ.പി ഇടനിലക്കാരൻ നന്ദകുമാറിന്റെ അമ്മയെ ആദരിക്കുന്ന ചടങ്ങിൽ; വീണ്ടും വിവാദം

കൊച്ചി: കൊച്ചിയിൽ ദല്ലാൾ നന്ദകുമാറിന്‍റെ അമ്മയെ ആദരിക്കുന്ന ചടങ്ങിൽ പങ്കെടുത്ത് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. വെണ്ണല തൈക്കാട്ടുശ്ശേരി ക്ഷേത്രത്തിലെ പരിപാടികളുമായി ബന്ധപ്പെട്ട് നടന്ന ചടങ്ങിലാണ് ഇ.പി. ജയരാജൻ പങ്കെടുത്തത്. സിപിഎമ്മിന്‍റെ പ്രതിരോധ ജാഥ ആരംഭിക്കുന്നതിന്റെ തലേദിവസമായിരുന്നു ചടങ്ങ്. ജാഥയിൽ ഇ.പി. ജയരാജൻ പങ്കെടുക്കാതിരുന്നതിന് പിന്നാലെയാണ് ചിത്രങ്ങൾ പുറത്തുവന്നത്.

നന്ദകുമാറിന്‍റെ അമ്മയെ ആദരിക്കുന്ന ചടങ്ങ് ഞായറാഴ്ചയാണ് കൊച്ചിയിലെ വെണ്ണലയിൽ നടന്നത്. പിറ്റേന്നാണ് സിപിഎമ്മിന്‍റെ പ്രതിരോധ ജാഥ കാസർകോട് നിന്ന് ആരംഭിച്ചത്. എന്നാൽ കാസർകോട്ടും കണ്ണൂരും കടന്ന് ജാഥ വയനാട്ടിലെത്തിയെങ്കിലും ജാഥയുടെ സ്വീകരണ പരിപാടിയുടെ ഭാഗമാകാനോ ജാഥയുടെ ഭാഗമാകാനോ ഇ.പി ഇതുവരെ തയ്യാറായിട്ടില്ലെന്നത് ശ്രദ്ധേയമാണ്.

കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ജനങ്ങളെ അണിനിരത്തിയാണ് സിപിഎമ്മിന്‍റെ പ്രതിരോധ ജാഥ. എന്നാൽ ഇത്തരമൊരു പ്രതിരോധ റാലിയിൽ പങ്കെടുക്കാതെ ഇ.പി എങ്ങനെ മറ്റൊരു പരിപാടിയിൽ പങ്കെടുത്തു എന്നതാണ് ഇപ്പോൾ പാർട്ടിക്ക് മുന്നിലുള്ള ചോദ്യം. എറണാകുളം ജില്ലയിൽ നിന്നുള്ള മുൻ കോൺഗ്രസ് നേതാവും ഇപ്പോൾ ഡൽഹിയിൽ സർക്കാരിന്റെ പ്രതിനിധിയുമായ കെവി തോമസിനൊപ്പമായിരുന്നു ജയരാജൻ അനുമോദനച്ചടങ്ങിൽ പങ്കെടുക്കാനെത്തിയത്.

സിപിഎമ്മിനെ പല തവണ പ്രതിസന്ധിയിലാക്കിയ ആളാണ് ദല്ലാൾ നന്ദകുമാർ. എന്നിട്ടും ഇദ്ദേഹത്തിന്റെ പരിപാടിക്ക് എന്തിന് പാർട്ടി കൺവീനർ പോയി എന്ന ചോദ്യവും ഉയരുന്നുണ്ട്. ചടങ്ങിലേയ്ക്ക് ജയരാജനെ ക്ഷണിച്ചില്ലായിരുന്നെന്നും, അപ്രതീക്ഷിത സന്ദർശനമായിരുന്നെന്നുമാണ് നന്ദകുമാറിന്റെ പ്രതികരണം.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...