Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

ഡോ.കെ.ജെ.റീനയെ ആരോഗ്യ വകുപ്പ് ഡയറക്ടറായി നിയമിച്ചു

തിരുവനന്തപുരം : ഡോ.കെ.ജെ. റീനയെ സംസ്ഥാന ആരോഗ്യ വകുപ്പ് ഡയറക്ടറായി നിയമിച്ചു. നിലവിൽ ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടറാണ്. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കൺവീനറും, ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയും, നിയമവകുപ്പ് സെക്രട്ടറിയും, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറും അംഗങ്ങളായ സെലക്ഷൻ കമ്മിറ്റി സർക്കാർ രൂപീകരിച്ചിരുന്നു. ഈ സമിതി സമർപ്പിച്ച പാനലിന്റെ അടിസ്ഥാനത്തിലാണ് ഡോ.കെ.ജെ. റീനയെ ആരോഗ്യവകുപ്പ് ഡയറക്ടറായി നിയമിച്ചത്.

ഇന്ത്യയിലെ ആദ്യ കൊവിഡ് തൃശ്ശൂരിൽ സ്ഥിരീകരിച്ചപ്പോൾ തൃശ്ശൂർ ജില്ലാ മെഡിക്കൽ ഓഫീസറായിരുന്നു ഡോ.കെ.ജെ. റീന. പൊതുജനാരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടറായും റീന ചുമതല വഹിച്ചിട്ടുണ്ട്.

ആർ എൽ സരിത ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനം ഒഴിഞ്ഞ ശേഷം ഇതുവരെ ആരോഗ്യവകുപ്പ് സ്ഥിരം ഡയറക്ടറെ നിയമിച്ചിരുന്നില്ല. ഇതിനെ തുടർന്ന് വലിയ തോതിലുള്ള പരാതി ഉയർന്നപ്പോഴാണ് റീനയെ പുതിയ ഡയറക്ടറായി നിയമിച്ചത്.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

KERALA NEWS

തിരുവനന്തപുരം: കറുപ്പ് നിറത്തിൽപ്പെട്ടവർ മോഹിനിയാട്ട മത്സരത്തിന് പങ്കെടുക്കാൻ പാടില്ലെന്ന പരാമര്‍ശത്തെത്തുടര്‍ന്ന് ക്രൂരമായ സൈബർ അതിക്രമം നേരിടുകയാണെന്ന് കലാമണ്ഡലം സത്യഭാമ പറഞ്ഞു. കുടുംബത്തെ വലിച്ചിഴച്ച് അധിക്ഷേപം നടത്തുകയാണ്. ആര്‍എല്‍വി രാമകൃഷ്ണന് പരമാവധി വേദി അനുവദിച്ചു.ആരെയും...