Wednesday, March 22, 2023

വാഹനാപകട കേസുകളിലെ ജി.ഡി എന്‍ട്രി ഇനി ‘പോല്‍’ ആപ്പില്‍ ലഭ്യമാകും

തിരുവനന്തപുരം: വാഹനാപകട കേസുകളിൽ, ഇൻഷുറൻസ് ക്ലെയിമിനും മറ്റും പൊലീസ് സ്റ്റേഷനിൽ കയറിയിറങ്ങാത്ത തന്നെ ‘പോൽ’ ആപ്പ് വഴി ജിഡി എൻട്രി ലഭ്യമാക്കാനുള്ള പദ്ധതിക്ക് തുടക്കമിട്ട് കേരള പൊലീസ്.

ആപ്പ് ഡൗൺലോഡ് ചെയ്ത ശേഷം പേരും മൊബൈൽ നമ്പറും നൽകണം. ശേഷം മൊബൈലിൽ ഒടിപി നമ്പർ കിട്ടും. അതിനുശേഷം, ആധാർ നമ്പർ നൽകി രജിസ്റ്റർ ചെയ്യണം. പൊലീസുമായി ബന്ധപ്പെട്ട ഏത് സേവനങ്ങൾക്കും ഈ രജിസ്ട്രേഷൻ മതിയാകും.

അപ്ലിക്കേഷനിൽ റിക്വസ്റ്റ് ആക്‌സിഡന്റ് ജി.ഡി. എന്ന സേവനം സെലക്ട് ചെയ്യുക. അപേക്ഷകന്‍റെ വിശദാംശങ്ങളും അപകടത്തെക്കുറിച്ചുള്ള വിവരങ്ങളും ഫോട്ടോ സഹിതം രേഖപ്പെടുത്തി സമർപ്പിക്കുക. അങ്ങനെ ലഭിച്ച അപേക്ഷ പൊലീസ് പരിശോധിക്കും. വെരിഫിക്കേഷൻ പൂർത്തിയായാലുടൻ ജിഡി എൻട്രി ഡൗൺലോഡ് ചെയ്ത് പ്രിൻ്റ് എടുക്കാമെന്ന് കേരള പൊലീസ് ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിട്ടുണ്ട്.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles