Wednesday, March 22, 2023

മണിമലയിൽ വീടിന് തീപിടിച്ച് വീട്ടമ്മ മരിച്ചു; ഭർത്താവും മകനും ആശുപത്രിയിൽ

കോട്ടയം : കോട്ടയം മണിമലയിൽ വീടിന് തീപിടിച്ച് വീട്ടമ്മ മരിച്ചു. പാറവിളയിൽ സെൽവരാജന്റെ ഭാര്യ രാജം (70) ആണ് മരിച്ചത്. മകൻ വിനീത്, ഭർത്താവ് സെൽവരാജ് എന്നിവരെ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി പന്ത്രണ്ടരയോടെയായിരുന്നു സംഭവം.

തീപിടുത്തത്തിൽ വീടിന്റെ താഴത്തെ നില പൂർണ്ണമായും കത്തി നശിച്ചു. മുകളിലെ നിലയിലുണ്ടായിരുന്ന വിനീഷിന്റെ ഭാര്യയും മകളും അപകടങ്ങളില്ലാതെ രക്ഷപ്പെട്ടു. താഴത്തെ നിലയിൽ ഉണ്ടായിരുന്ന സെൽവരാജിനെയും ഭാര്യ രാജത്തെയും നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്നാണ് പുറത്തെത്തിച്ചതെങ്കിലും വിഷപ്പുക ശ്വസിച്ച് രാജത്തിന്റെ നില ഗുരുതരമാകുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles