Connect with us

Hi, what are you looking for?

KERALA NEWS

കാല് മാറി ശസ്ത്രക്രിയ; ഡോക്ടർക്ക് വീഴ്ച പറ്റിയതായി പ്രാഥമിക അന്വേഷണ റിപ്പോർട്ട്

കോഴിക്കോട്: നാഷണൽ ഹോസ്പിറ്റലിൽ കാല് മാറി ശസ്ത്രക്രിയ ചെയ്ത സംഭവത്തിൽ ഡോക്ടർ പി ബെഹിർ ഷാന് വീഴ്ച പറ്റിയാതായി പ്രാഥമിക അന്വേഷണ റിപ്പോർട്ട്. അഡീഷണൽ ഡിഎംഒ ജില്ലാ മെഡിക്കൽ ഓഫീസർക്ക് റിപ്പോർട്ട് നൽകി. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നാണ് എഡിഎംഒയുടെ റിപ്പോർട്ടിൽ പരാമർശിക്കുന്നത്. ഈ സാഹചര്യത്തിൽ വിദഗ്ധ മെഡിക്കൽ സംഘം കൂടുതൽ പരിശോധനകൾ നടത്തും. തിങ്കളാഴ്ച ആശുപത്രി അധികൃതരെ വിളിച്ചുവരുത്തി തെളിവെടുക്കും. സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിന്‍റെ നിർദേശപ്രകാരമാണ് പ്രാഥമിക അന്വേഷണം നടത്തിയത്.

നാഷണൽ ഹോസ്പിറ്റലിലെ ഓർത്തോ വിഭാഗം മേധാവി കൂടിയാണ് ഡോ.പി.ബെഹിർ ഷാൻ. പരാതി നൽകിയ ദിവസം ആശുപത്രി മാനേജ്മെന്‍റുമായി നടത്തിയ ചർച്ചയുടെ ദൃശ്യങ്ങളിൽ തെറ്റുപറ്റിയെന്ന് ബാഹിർ ഷാൻ സമ്മതിച്ചതായി ശസ്ത്രക്രിയയ്ക്ക് വിധേയനായ സജ്നയുടെ കുടുംബം ആരോപിച്ചു. ഈ ദൃശ്യങ്ങളാണ് കുടുംബം പുറത്തുവിട്ടത്. ഡോക്ടറുടെ പിഴവ് മറയ്ക്കാൻ ആശുപത്രി മാനേജ്മെന്‍റ് എല്ലാ മെഡിക്കൽ രേഖകളിലും കൃത്രിമം നടത്തിയെന്നും കുടുംബം ആവർത്തിക്കുന്നു. 

അശ്രദ്ധമായി ചികിത്സിച്ചതിന് ഡോ.ബെഹിർ ഷാനെതിരെ ഇന്നലെയാണ് നടക്കാവ് പോലീസ് നിസ്സാര വകുപ്പ് പ്രകാരം കേസെടുത്തത്. തുടർ അന്വേഷണത്തിൽ മാത്രമേ കൂടുതൽ വകുപ്പുകൾ ചേർക്കൂ. അഡീഷണൽ ഡിഎംഒയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ ചികിത്സാ പിഴവ് സ്ഥിരീകരിച്ചാൽ പോലീസിന് ഇക്കാര്യത്തിൽ കൂടുതൽ ഗൗരവമായ വകുപ്പ് ചുമത്തേണ്ടിവരും.

You May Also Like

WORLD

ആകാശ വിസ്മയക്കാഴ്ച കാണാൻ കാത്തിരിക്കുകയാണ് ലോകം. ഈ വര്‍ഷം ഏപ്രിലില്‍ സമ്പൂര്‍ണ്ണ സൂര്യഗ്രഹണം സംഭവിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഏപ്രില്‍ എട്ടിന് ഉച്ചയ്‌ക്ക് 2.12ന് ആരംഭിച്ച് 2.22ന് സമ്പൂര്‍ണ്ണ സൂര്യഗ്രഹണം അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാനഡ,...

CRIME

കൊച്ചി: ശാന്തീതീരം എന്ന സന്യാസാശ്രമം നടത്തുകയും ഒട്ടേറെ വിവാദങ്ങളിലും വഞ്ചനാക്കുറ്റങ്ങളിലും അറസ്റ്റിലായി ജയില്‍വാസം അനുഭവിക്കുകയും ചെയ്ത വിവാദനായകനായ സ്വയംപ്രഖ്യാപിത ആൾദൈവം സന്തോഷ് മാധവന്‍ അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു...

KERALA NEWS

ഗർഭിണിയായ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.തിരുവനന്തപുരം കല്ലമ്പലം ഒറ്റൂർ സ്വദേശിനി ലക്ഷ്മി (19) ആണ് മരിച്ചത്. ജനലിൽ തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.വർക്കല എസ് പി യുടെ നേതൃത്വത്തിൽ ഫോറൻസിക്...

KERALA NEWS

തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു. പല കോണിൽ നിന്നും...